Sat. Apr 20th, 2024

എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​നും സി.​പി.​എ​മ്മി​നും അവമതിപ്പുണ്ടാക്കി പൊലീസ്: ആഭ്യന്തരവകുപ്പ്​ നോക്കുകുത്തി

By admin Dec 20, 2021 #cpm #kerala police
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ത്തു​ട​ര്‍​ച്ച​യി​ലും എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​നും സി.​പി.​എ​മ്മി​നും അ​വ​മ​തി​പ്പു​ണ്ടാ​ക്കി പൊ​ലീ​സ്​ പി​ടി​പ്പു​കേ​ട്​ തു​ട​രു​ന്നു.

നി​ഷ്​​ക്രി​യ​മാ​യ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ നോ​ക്കു​കു​ത്തി​യാ​ക്കി ​രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ മാ​ത്ര​മ​ല്ല പൊ​ലീ​സ്​ അ​തി​ക്ര​മ​ങ്ങ​ളും സം​സ്ഥാ​ന​ത്ത്​ പെ​രു​കു​ന്ന​ത്​ സി.​പി.​എ​മ്മി​െന്‍റ സ​മ്മേ​ള​ന കാ​ല​ത്ത്​ കൂ​ടി​യാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​​ല്‍ മാ​വോ​വാ​ദി​ക​ളെ വെ​ടി​വെ​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ​ത്​ മു​ത​ല്‍ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ലും ഗു​ണ്ടാ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലും പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ ഉ​രു​ട്ടി​ക്കൊ​ല​ക​ളി​ലും പ്ര​തി​ക്കൂ​ട്ടി​ലാ​യ​ത്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​യി​രു​ന്നു. ഭ​ര​ണ​രം​ഗ​ത്തെ മ​റ്റ്​ മി​ക​വും മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​പാ​ട​വ​വു​മാ​ണ്​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ മ​റി​ക​ട​ക്കാ​ന്‍ മു​ന്ന​ണി​യെ സ​ഹാ​യി​ച്ച​ത്. ഭ​ര​ണ​ത്തു​ട​ര്‍​ച്ച​യി​ലും പൊ​ലീ​സി​െന്‍റ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​െന്‍റ ത​ല​പ്പ​ത്ത്​ ഒ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ്​ സി.​പി.​എ​മ്മി​െന്‍റ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ അ​ടി​വ​ര​യി​ടു​ന്ന​ത്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ള്‍ ഭ​രി​ക്കു​ന്ന​ത്​ ആ​ര്‍.​എ​സ്.​എ​സു​കാ​രാ​യ പൊ​ലീ​സു​കാ​രാ​ണ്, ഭ​ര​ണ​ത്തു​ട​ര്‍​ച്ച​യി​ലും ഇ​ത്​ മാ​റു​ന്നി​ല്ല, ആ​ര്‍.​എ​സ്.​എ​സു​കാ​ര്‍ പ്ര​തി​ക​ളാ​യ കേ​സു​ക​ളി​ല്‍ വാ​ദി​യെ​ക്കൂ​ടി പ്ര​തി​യാ​ക്കി കേ​െ​സ​ടു​ക്കു​ന്നു, പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ ​േപാ​കാ​ന്‍ പോ​ലും ജ​നം ഭ​യ​പ്പെ​ടു​ന്നു, പി​ങ്ക്​ പൊ​ലീ​സ്​ അ​വ​മ​തി​പ്പു​ണ്ടാ​ക്കി, പൊ​ലീ​സി​ന്​ മേ​ല്‍ സ​ര്‍​ക്കാ​റി​ന്​ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല, തു​ട​ങ്ങി​യ രൂ​ക്ഷ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സ​മ്മേ​ള​ന​ങ്ങ​ളി​ലു​ണ്ടാ​യി.

പി​ണ​റാ​യി പേ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര്​ പ​റ​യാ​തെ പൊ​ലീ​സി​െ​ന​തി​രെ ആ​യി​രു​ന്നു അ​ണി​ക​ളു​ടെ ത​ന്ത്ര​പ​ര​മാ​യ വി​മ​ര്‍​ശ​നം. തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​യി​രു​ന്നു ഏ​റെ വി​മ​ര്‍​ശ​നം. ക​ണ്ണൂ​ര്‍ അ​ട​ക്കം വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ പി​ണ​റാ​യി ഭ​ക്തി​യി​ല്‍ ഊ​ന്നി​യാ​യി​രു​ന്നു സ​മ്മേ​ള​ന ച​ര്‍​ച്ച​ക​ള്‍. പൊ​ലീ​സി​െന്‍റ ആ​ത്മ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന​തി​നാ​ണ്​ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന പ്ര​തി​രോ​ധ​മാ​ണ്​ ഒ​ന്നാം സ​ര്‍​ക്കാ​ര്‍ മു​ത​ല്‍ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​താ​വ​​ട്ടെ പൊ​ലീ​സി​ലെ ഉ​ന്ന​ത​ര്‍ മു​ത​ല്‍ താ​ഴെ​ത്ത​ട്ട്​ വ​രെ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ര്‍​ക്ക്​ സു​ര​ക്ഷി​ത വ​ല​യം ഒ​രു​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​ര​മാ​യി. ഡി.​ജി.​പി ആ​യി​രു​ന്ന​ ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ, എ.​ഡി.​ജി.​പി മ​നോ​ജ്​ എ​ബ്ര​ഹാം, ഐ.​ജി ല​ക്ഷ്​​മ​ണ എ​ന്നി​വ​രു​ടെ മോ​ണ്‍​സ​ണ്‍ മാ​വു​ങ്ക​ലു​മാ​യു​ള്ള അ​ടു​പ്പം ഏ​റെ വി​വാ​ദ​മാ​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഒ​രു ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​നെ വ്യാ​ജ സ്​​ത്രീ പീ​ഡ​ന കേ​സ്​ ചു​മ​ത്തി മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ​പ്പോ​ള്‍ കോ​ട​തി​ക്ക്​ പു​റ​ത്ത്​ 18 ല​ക്ഷം രൂ​പ കൊ​ടു​ത്ത്​ ​​ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ നി​ശാ​ന്തി​നി എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ക്ക്​ ജി​ല്ല​യു​ടെ ചു​മ​ത​ല ന​ല്‍​കു​ക​യാ​ണ്​ പി​ണ​റാ​യി ചെ​യ്​​ത​ത്.

Facebook Comments Box

By admin

Related Post