തോമസ് ചാഴികാടൻ എം പിയുടെ ഓൺലൈൻ മീറ്റിംഗിൽ ഒമാൻ പ്രവാസികൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ പ്രധാന മന്ത്രിയുടെ ഇടപെടൽ.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  


ഡൽഹി : ഒമാനിലെ പ്രവാസി സമൂഹം നിരവധി ആവശ്യങ്ങൾ ഓൺലൈൻ വീഡിയോ മീറ്റിംഗിലൂടെ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ എല്ലാം ക്രോഡീകരിച്ചുകൊണ്ട് പ്രധാന മന്ത്രിക്ക് തോമസ് ചാഴികാടൻ എം പി ഇ മെയിൽ അയച്ച ഒരു ദിവസത്തിനുള്ളിലാണ് പ്രധാന മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.

പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങൾ പ്രധാന മന്ത്രി നേരിട്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മായി സംസാരിക്കുകയും എംബസിയും മിനിസ്‌ട്രി ഓഫ് എഡ്യൂക്കേഷൻ ഒമാനും സ്‌കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സുമായും പ്രവാസികളുടെ അടിയന്തിര ആവശ്യങ്ങളിൽ വേണ്ട സഹായം നൽകുന്നതിന് നിർദേശം നൽകുകയും ചെയ്തതായി വിദേശകാര്യ വകുപ്പ് ജോയിൻ സെക്രട്ടറി ഡോ. ടി വി നാഗേന്ദ്രപ്രസാദ്‌ ഇ മെയിലിലൂടെ തോമസ് ചാഴികാടൻ എം പിയെ അറിയിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •