Thu. Apr 18th, 2024

ജോണി നെല്ലൂരിന്റെ യു ഡീ എഫ് സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടേക്കും . സെക്രട്ടറി സ്ഥാനം ജേക്കബ് ഗ്രൂപ്പിനുള്ളതാണെന്നും , ജോണി ജോസഫ് ഗ്രൂപ്പിൽ ലയിച്ചതിനാൽ രാജി വെക്കണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെടും . അനൂപിനൊപ്പം മാണി ഗ്രൂപ്പും മുസ്‌ലിം ലീഗും . പിജെ ജോസെഫ് പക്ഷത്തേക് പോയ ജോണി നെല്ലൂർ വഴി ആധാരം ആയേക്കുമെന്നതിനാൽ ജോസഫ്‌ ഗ്രൂപ്പിൽ ലയിച്ചേക്കില്ല .

Keralanewz.com

പിറവം : കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ തർക്കം യു ഡീ എഫിലും തലവേദന ആവുന്നു . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ , രണ്ടാമതൊരു സീറ്റ് കൂടി നൽകാൻ സാധിക്കില്ല എന്ന് കോൺഗ്രസ് പറഞ്ഞപ്പോൾ ജേക്കബ് വിഭാഗത്തിനാണ് യു ഡീ എഫ് സെക്രട്ടറി സ്ഥാനം നൽകിയത് . ആ സ്ഥാനത്തേക്ക് ജോണി നെല്ലൂരിനെ നിയമിച്ചത് അനൂപ് ജേക്കബിന്റെ കൂടെ നിർബന്ധത്തിനു വഴങ്ങി ആണ് . എന്നാൽ നിലവിൽ ജോണി നെല്ലൂർ പാർട്ടി വിട്ടു , ജോസെഫിനൊപ്പം ചേർന്നതിനാൽ ജോണി നെല്ലൂരിനെ നീക്കണം എന്നാണ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത് .

അനൂപ് ജേക്കബ് രേഖാമൂലം ഉമ്മൻ ചാണ്ടിക്കും , രമേശ് ചെന്നിത്തലക്കും കത്ത് നൽകി കഴിഞ്ഞു . ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടാണ് ജോണി നെല്ലൂർ എന്നതിനാൽ കാര്യങ്ങൾ എളുപ്പമായി കഴിഞ്ഞു അനൂപ് ജേക്കബിന് . കൂടാതെ മാണി വിഭാഗവും , മുസ്ളീം ലീഗും ജോണി നെല്ലൂരിനെതിരെ തിരഞ്ഞതും അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ വിഷമത്തിൽ ആക്കുന്നു .

നിലവിൽ യു ഡീ എഫ് സെക്രട്ടറി സ്ഥാനം പോകാതെ ഇരിക്കണമെങ്കിൽ , ജേക്കബ് വിഭാഗത്തിൽ തന്നെ ജോണി നെല്ലൂരിന്‌ നിൽക്കേണ്ടി വന്നേക്കും .എന്നാൽ അതിനു ജേക്കബ് ഗ്രൂപ്പ് സമ്മതിക്കുകയും ഇല്ല . ചുരുക്കം പറഞ്ഞാൽ പിജെ ജോസഫ് കാരണം ജോണി നെല്ലൂർ പ്രതിസന്ധിയിൽ ആയിരിക്കുക ആണ് .

Facebook Comments Box

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *