വേദനയോടെ ഈ വർഷം ഇടപ്പള്ളി പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ഇല്ല

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇടപ്പള്ളി പള്ളി തിരുനാള്‍ ഈ വര്‍ഷം ഇല്ല

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്നതുമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഈ വര്‍ഷത്തെ തിരുനാള്‍ കോവിഡ്-19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും സഭാമേലധ്യക്ഷന്മാരുടെ ഉത്തരവുകള്‍ മാനിച്ചും, പൂര്‍ണമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തിരുനാള്‍ ആചാരാനുഷ്ഠാനങ്ങളില്‍ നിഷ്‌കര്‍ഷ പാലിച്ചാണ് നടത്തി വരുന്നത്. ദര്‍ശന സമൂഹത്തിന്റെ ഉന്നത സമിതിയായ ലൈതോര്‍ സംഘമാണ് ഓരോ വര്‍ഷവും തിരുനാള്‍ പ്രസുദേന്തിയെ തിരഞ്ഞെടുക്കുന്നത്. ഇതനുസരിച്ചു 2019 മെയ് 2ന് തിരഞ്ഞെടുത്ത പ്രസുദേന്തിയാണ് ഈ വര്‍ഷത്തെ തിരുനാള്‍ നടത്തേണ്ടിയിരുന്നത്. ഈ വര്‍ഷത്തെ തിരുനാള്‍ പൂര്‍ണ്ണമായി ഇല്ലാത്തതുകൊണ്ട് 2019ല്‍ തിരഞ്ഞെടുത്ത പ്രസുദേന്തി, ജോണി കണ്ടത്തില്‍ തന്നെയായിരിക്കും 2021ലെ തിരുന്നാളിന്റെ പ്രസുദേന്തി എന്ന് വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം, ട്രസ്റ്റിമാരായ ജോയി പള്ളിപ്പാടന്‍, ജോസ് നീരാക്കല്‍ എന്നിവര്‍ അറിയിച്ചു. ഇടപ്പള്ളി പാരിഷ് കൗണ്‍സിലും, ലൈതോര്‍ സംഘവും സംയുക്തമായാണ് ഈ തീരുമാനം കൈക്കൊണ്ടത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •