Thu. Apr 18th, 2024

അനധികൃത സ്വത്ത് : മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ മുഖ്യ ബിനാമിയെ തിരിച്ചറിഞ്ഞു .

By admin Feb 24, 2020
Keralanewz.com

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ വി.എസ് ശിവകുമാറിന്റെയും മറ്റു പ്രതികളുടെയും വീട്ടില്‍ നടത്തിയ റെയ്ഡിന്റെ വിശദ വിവരങ്ങളും സെര്‍ച്ച്‌ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വി.എസ് ശിവകുമാറിന്റെ കൂട്ടുപ്രതിയായ രാജേന്ദ്രന് വിദേശത്ത് പണമിടപാടുണ്ടെന്ന് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികളുടെ വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിന്നും മൊത്തം 168 ഓളം രേഖകള്‍ ലഭിച്ചു. ശിവകുമാറിന്റെ വീട്ടില്‍ നിന്നും ഭൂമി ഇടപാട്, ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ 56 രേഖകള്‍ ലഭിച്ചുവെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ഡ്രൈവറുടെയും രണ്ട് സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്ബാദിച്ചുവെന്നാണ് വിജിലന്‍സ് കേസ്. രണ്ടാം പ്രതിയായ രാജേന്ദ്രന്റെ ശാന്തിവിളയിലെ വീട്ടില്‍ റെയ്ഡില്‍ 72 രേഖകളാണ് കണ്ടെത്തിയത്. 

Facebook Comments Box

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *