Sat. Apr 20th, 2024

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻ്റെ നാല് കരട് ബില്ലുകള്‍ കാർഷിക മേഖലയെ തകർക്കും; അഡ്വ. റോണി മാത്യൂ

By admin Jan 28, 2022 #news
Keralanewz.com

കേന്ദ്ര സർക്കാർ വാണിജ്യ വകുപ്പ് 2022 ജനുവരി 10 ന്  റബ്ബർ,തേയില,കാപ്പി,ഏലം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെയൊക്കെ കാർഷിക ഭാവിയെ നിർണ്ണയിക്കുന്ന നാല് കരട് ബില്ലുകൾ പുറത്തിറക്കി.രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ നിയമ നിർമ്മാണം വെബ്സൈറ്റിൽ വിജ്ഞാപനം ഇറങ്ങിയതോടെയാണ് ജനം അറിയുന്നത്.പുതിയ ബില്ലുകളെ കൊണ്ടു വരുമ്പോൾ അതിൻ്റെ പരിതിയിൽ വരുന്ന കർഷകരെ അറിയിക്കേണ്ടതും ഈ കരട് ബില്ലുകൾ സംബന്ധിച്ചുള്ള ചർച്ചകൾ നടത്തി പ്രതികരണങ്ങൾ ഉൾക്കൊണ്ട് തീരുമാനങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതായ കേന്ദ്ര സർക്കാർ ഈ അവസരം ബോധപൂർവ്വം കർഷകർക്ക് നഷ്ട്ടപ്പെടുത്തുന്ന തരത്തിൽ ആണ് വിജ്ഞാപനം  ചെയ്തിരിക്കുന്നത് പ്രതികരണങ്ങൾക്കുള്ള സമയം ചുരുക്കിയതും പ്രാദേശിക ഭാഷകളിലേയ്ക്ക് തർജ്ജിമ പോലും ചെയ്യാതെ ഫെബ്രുവരി 9 എന്നാക്കിയതും ബില്ലിൻ്റെ ഗൂഢലക്ഷ്യങ്ങൾ പൊതു സമൂഹത്തിൽ നിന്നും മറച്ചു പിടിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ലക്ഷക്കണക്കിന് കർഷകരെ ഒന്നടങ്കം ബാധിക്കുന്ന ബിൽ വേണ്ടത്ര ചർച്ചകൾക്കും പ്രതികരണങ്ങൾക്കും അവസരം ലഭ്യമാക്കാതെ ഏകാധിപത്യ പ്രവണതയോടെ ഇത്ര തിടുക്കത്തിൽ കൊണ്ടുവരുന്നത് വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്നതിനും ഇറക്കുമതി നയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് വേണം അനുമാനിക്കാൻ. കേരള കോൺഗ്രസ്സ് പാർട്ടി ചെയർമാൻ ശ്രീ ജോസ്.കെ.മാണിയുടെ നിർദ്ദേശപ്രകാരം ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ കേരള യൂത്ത് ഫ്രണ്ട് (എം)ൻ്റെ കേരളമൊട്ടാകെയുള്ള ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ  മുന്നോട്ട് കൊണ്ടു പോകുമെന്ന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സപൈസസ് ബോർഡ് പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് അഡ്വ.റോണി മാത്യൂ പറഞ്ഞു

ജില്ലാ പ്രസിഡന്റ്‌ ജെസ്സൽ വർഗീസ് അധ്യക്ഷതവഹിച്ചു. ജോസി പി തോമസ് മുഖ്യപ്രഭാഷണം നടത്തി, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ രാജേഷ് ഐപ്പ്,ടോം ഇമ്മട്ടി,രതീഷ് താഴിമാറ്റത്തിൽ,ജോമി എബ്രഹാം, ബിനിൽ വാവേലി, ഡെൺസൺ വൈപ്പിൻ,ഡീൻ ജെയിംസ്, ബേസിൽ.പി.പോൾ,സാബു നിരപ്പുകാട്ടിൽ, ജെയിംസ് മാത്യു, അസീസ് എമ്പാശ്ശേരി, ജെയ്സൺ വി എ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post

You Missed