Fri. Apr 19th, 2024

ഭൂമികയ്യേറ്റം മൂലം വഴിയില്ലാതായി; മൃതദേഹം ആറ്റിലൂടെ ചുമന്ന് ശ്മശാനത്തിലെത്തിച്ചു

By admin Feb 12, 2022 #crematorium
Keralanewz.com

വഴിയില്ലാത്തതിനാല്‍ മൃതദേഹം ആറ്റിലൂടെ ചുമന്ന് ശ്മശാനത്തില്‍ എത്തിച്ചു സംസ്കരിച്ചു. നാച്ചവയലില്‍ കാളിനാഗന്റെ (90) മൃതദേഹമാണ് ശ്മശാനത്തിലേക്കു റോഡില്ലാത്തതിനാല്‍ വെള്ളത്തിലൂടെ ചുമന്നു കൊണ്ടുപോകേണ്ടി വന്നത്.

പാമ്ബാറിനു സമീപമാണ് നാച്ചിവയല്‍ ചെറുവാട് പട്ടികവര്‍ഗ കോളനിക്കാര്‍ക്കായുള്ള ശ്മശാനം. ആറ്റുതീരത്ത് മുന്‍പ് വഴിയുണ്ടായിരുന്നു. ഈ സ്ഥലം പലരും കയ്യേറി കൃഷി ചെയ്ത് വഴിയടച്ചു വേലികെട്ടി. ഇതോടെ ശ്മശാനത്തിലേക്കുള്ള വഴിയടഞ്ഞു. വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വെള്ളം കുറവാണ്. മഴക്കാലമായാല്‍ മൂന്നു കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാലേ ശ്മശാനത്തില്‍ എത്താനാവൂ

Facebook Comments Box

By admin

Related Post