കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കേണ്ട മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ഒരേസമയം ചര്‍ച്ചയും വിവാദവുമാകുന്നു . രാജ്യതലസ്ഥാനം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് രാഹുല്‍ ഗാന്ധി എവിടെപ്പോയി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെയുള്ള ചോദ്യം . കോണ്‍ഗ്രസിന്റെ ഇന്ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. അതേസമയം രാഹുല്‍ ഗാന്ധി വിദേശത്താണെന്ന വിവരമാണ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം.
അടിയന്തിരഘട്ടങ്ങളില്‍ ഇതിനുമുമ്ബും രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം വിവാദമായിട്ടുണ്ട് .പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന തരത്തിലുള്ള വിമര്‍ശനം ശക്തമാണ് ,.
Facebook Comments Box