Thu. Apr 25th, 2024

അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയെന്ന കേസില്‍ മലയാളി ബംഗ്ലൂറില്‍ അറസ്റ്റില്‍; രാജ്യ സുരക്ഷ തകര്‍ത്തെന്ന് ആരോപണം

By admin Jun 21, 2022 #news
Keralanewz.com

അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയെന്ന കേസില്‍ മലയാളി ബംഗ്ലൂറില്‍ അറസ്റ്റില്‍.

ആര്‍മിയുടെ സതേണ്‍ കമാന്‍ഡിന്റെ മിലിടറി ഇന്റലിജന്‍സും ബംഗ്ലൂറു നഗരത്തിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും (CCB) നടത്തിയ സംയുക്ത ഓപറേഷനിലാണ് വയനാട് സ്വദേശി ശറഫുദീന്‍ (41) ആണ് പിടിയിലായത്.

അന്താരാഷ്ട്ര കോളുകള്‍ ലോകല്‍ കോളുകളാക്കി പരിവര്‍ത്തനം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു സിം ബോക്‌സ് ഉപയോഗിച്ച്‌ പ്രതിരോധ സംവിധാനത്തില്‍ നിന്ന് വിവരങ്ങള്‍ നേടിയപ്പോഴാണ് തട്ടിപ്പ് പുറത്തായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്:
ശറഫുദീന്‍ കഴിഞ്ഞ കുറേ കാലമായി ബംഗ്ലൂറിലാണ് താമസിക്കുന്നത്. വിദേശ ഫോണ്‍ കോളുകള്‍ പ്രാദേശിക കോളുകളാക്കി മാറ്റാന്‍ നിരവധി മൊബൈല്‍ സിം കാര്‍ഡുകള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളാക്കി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉണ്ടാക്കുകയും അതുവഴി ടെലികമ്യൂണികേഷന്‍ ശൃംഖലയെ കബളിപ്പിച്ച്‌ രാജ്യ സുരക്ഷ തകര്‍ത്തു എന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം

ശറഫുദീനും കൂട്ടാളികളും 58 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഭുവനേശ്വരി നഗര്‍, ചികസാന്ദ്ര, സിദ്ധേശ്വര്‍ ലേഔടിലെ നാല് സ്ഥലങ്ങളിലായി 2,144 സിം കാര്‍ഡുകള്‍ സ്ഥാപിച്ച്‌ രാജ്യാന്തര കോളുകള്‍ ലോകല്‍ കോളുകളാക്കി മാറ്റാന്‍ ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു

Facebook Comments Box

By admin

Related Post