Sat. Apr 20th, 2024

‘മഹാമാരി അവസാനിച്ചിട്ടില്ല’: 110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By admin Jun 30, 2022 #news
Keralanewz.com

ജനീവ: കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്.

‘കോവിഡ് മഹാമാരിയില്‍ മാറ്റം സംഭവിക്കുന്നുണ്ട് എന്നത് ശരി തന്നെ. പക്ഷേ, അത് അവസാനിച്ചിട്ടില്ല. വൈറസിനെ തിരിച്ചറിയാനുള്ള നമ്മുടെ മാര്‍ഗങ്ങളുടെ ഫലപ്രാപ്തി ഒന്നുകൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. കാരണം, 110 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ ഉയരുകയാണ്.’ ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദനോം ഗബ്രിയേസസ് പറയുന്നു.

ഒമിക്രോണ്‍ പോലുള്ള വൈറസിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടേറി വരികയാണെന്നും, ജനിതക വ്യതിയാനം വന്ന പുതിയ വൈറസുകളെ തിരിച്ചറിയുന്ന കാര്യം ആശങ്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കെങ്കിലും വാക്സിനേഷന്‍ നടത്തിയെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു

Facebook Comments Box

By admin

Related Post