Sat. Apr 20th, 2024

റഷ്യന്‍ പ്രസിഡന്റിന്റെ കാമുകി ഗര്‍ഭിണി; 69-ാം വയസില്‍ പുട്ടിന്‍ വീണ്ടും അച്ഛനാകുന്നു

By admin Jul 12, 2022 #news
Keralanewz.com

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ 69-ാം വയസ്സില്‍ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു.

മുന്‍ ജിംനാസ്റ്റും പുട്ടിന്റെ കാമുകിയുമായ അലീന കബയെവ (39) താന്‍ വീണ്ടും അമ്മയാകാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ചതായി ക്രെംലിന്‍ രഹസ്യങ്ങള്‍ പുറത്തുവിടുന്ന ജനറല്‍ എസ്‌വി‌ആര്‍ എന്ന ടെലിഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അലീനയില്‍ പുട്ടിനു രണ്ടു മക്കളുണ്ട്. മുന്‍ഭാര്യയില്‍ 2 പെണ്‍മക്കളുമുണ്ട്. മൂത്ത മകള്‍ മരിയയ്ക്ക് 37 വയസ്സ്.

2 ഒളിംപിക് മെഡലുകളും 14 ലോകചാംപ്യന്‍ഷിപ്പുകളും 21 യൂറോപ്യന്‍ ചാംപ്യന്‍ഷിപ് മെഡലുകളും നേടിയിട്ടുള്ള അലീന കബയെവ ലോകത്തെ തന്നെ ഏറ്റവും മികച്ച ജിംനാസ്റ്റുകളിലൊരാളായിരുന്നു. പുട്ടിനും അലീനയുമായുള്ള ബന്ധത്തെപ്പറ്റി 2008ലാണു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പത്രം അന്നു തന്നെ അടച്ചുപൂട്ടിയിരുന്നു. അലീനയില്‍ പുട്ടിന് ഏഴും മൂന്നും വയസ്സുള്ള 2 ആണ്‍മക്കളാണുള്ളത്

Facebook Comments Box

By admin

Related Post