Fri. Apr 19th, 2024

റബർ ബോർഡ് പുന:സംഘടന പ്രഹസനം കേന്ദ്ര സർക്കാർ റബർ കർഷകരോടുള്ള വെല്ലുവിളി അവസാനിപ്പിക്കണം : സന്തോഷ് കുഴിവേലിൽ

By admin Jul 15, 2022
Keralanewz.com

ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് . പരേതനും പുന:സംഘടിപ്പിച്ച റബർ ബോർഡിൽ ഡയറക്ടർ കോട്ടയം : റബർ കർഷകരെ പരിപൂർണ്ണമായി ഒഴിവാക്കി അടുത്തയിടെ കേന്ദ്ര സർക്കാർ റബർ ബോർഡ് പുന:സംഘടിപ്പിച്ച നടപടി കർഷകരോടുള്ള വെല്ലുവിളിയാണെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവിച്ചു. ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു സന്തോഷ് കുഴിവേലി.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രസീലിൽ നിന്നും കൊണ്ടുവന്ന റബർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് കേരളത്തിലാണ്. റബർ ബോർഡിന്റെ കണക്കനുസരിച്ച് പന്ത്രണ്ട് ലക്ഷത്തോളം പേർ റബർ കർഷകർ കേരളത്തിലുണ്ട്. അതിൽ തന്നെ എട്ടരലക്ഷം പേരും ചെറുകിട നാമമാത്ര കർഷകരാണ്. ഇവരുടെ ഒരു പ്രതിനിധി പോലും ഇപ്പോൾ പുനസംഘടിപ്പിച്ച റബർ ബോർഡിൽ ഇല്ല . റബർ ബോർഡ് ചെയർമാനായി നിയമ തിനായ സംഘ പരിവാർ നേതാവും , ബി.ജെ.പി ബംഗാൾ സംസ്ഥാന ഭാരവാഹിയും മായ ഡോ: സാവർ ധനാനിയ റബർ എന്താണന്ന് കണ്ടിട്ടില്ലാത്ത വ്യക്തിയാണെന്നും ചെറുകിട കർഷക ഫെഡറേഷൻ ആരോപിച്ചു.

കർഷക പ്രതിനിധിയായി ബോർഡിൽ ഉൾപെടുത്തിയ പി.ശങ്കരനുണ്ണി മാസങ്ങൾക്ക് മുൻപ് മരിച്ചു പോയ വ്യക്തിയാണ്. അതു പോലും നോക്കാതെ, യാതൊരും മാനദണ്ഡവും പാലിക്കാതെ പുന:സംഘടിപ്പിച്ച റബർ ബോർഡ് എത്രയും വേഗം പിരിച്ച് വിട്ട് കർഷകരെ ഉൾപെടുത്തി ബോർഡ് പുന:സംഘടിപ്പിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ബി.ജെ.പി. സർക്കാർ അധികാരത്തി വന്നതിന് ശേഷം രാസവളങ്ങളുടെ വില വർദ്ധിപ്പിച്ചു. കഴിഞ്ഞകേന്ദ്ര ബഡ്ജറ്റിൽ രാസവളങ്ങളുടെ സബ്സിഡി വെട്ടി കുറച്ചു

.പൊട്ടാഷ് , യൂറിയ വളക്കടകളിൽ കിട്ടാനില്ല. ചിരട്ടപ്പാലും, ലാറ്റക്സും ഇറക്കുമതി നടത്തുവാൻ കേന്ദ്ര സർക്കാർ ശ്രമിച്ചത് കർഷക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് മോദി സർക്കാർ മരവിപ്പിച്ചത്. ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഔസേപ്പച്ചൻ ഓടയ്ക്കൽ., അനിൽ കാട്ടാത്തു വാലയിൽ , പി.സുലൈമാൻ ,രാഹു, ൽ വിനായർ , പി.എം. മാത്യു , അനിൽ രാഘവൻ , പാപ്പച്ചൻ വാഴയിൽ, സന്ദീപ് മങ്ങാട് എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post