Wed. Apr 24th, 2024

രാജ്യത്ത് ഡിജിറ്റൽ മാധ്യമങ്ങൾക്കും വിലക്ക് വരുന്നു; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും

By admin Jul 17, 2022 #news
Keralanewz.com

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു. വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം കൊണ്ടുവരാണ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം തയാറെടുക്കുന്നത്. 

നിയമം നടപ്പിലാകുന്നതോടെ പ്രസ് രജിസ്ട്രാർക്ക് മുൻപാകെ 90 ദിവസത്തിനുള്ളിൽ ഓൺലൈൻ മാധ്യമങ്ങൾ രജിസ്റ്റർ ചെയ്യണം. നിയമ വിധേയമാകുന്നതോടെ മാർഗ നിർദേശങ്ങൾ ലംഘിച്ചു വാർത്ത നൽകുകയോ ദൃശ്യങ്ങൾ തെറ്റായി നൽകുകയോ ചെയ്താൽ കേന്ദ്രത്തിനു നടപടി എടുക്കാനാകും.

പുതിയ ബില്‍ പാസായാല്‍ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍മെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.   പത്രമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന ഡിജിറ്റല്‍ മീഡിയ നിയന്ത്രണ നിയമത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ രജിസ്‌ട്രേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടിവരും. ഏത് ഇലക്ട്രോണിക് ഉപകരണം വഴി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായാല്‍ പോലും നിയമം ബാധകമാകും.

സമൂഹത്തിൽ ഭിന്നത പടർത്തുന്ന വാർത്തകളോ ചിത്രങ്ങളോ വീഡിയോയോ ഗ്രാഫിക്‌സോ പ്രക്ഷേപണം ചെയ്താൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാം. മറ്റു നിയമ നടപടികൾ കൂടി ഓൺലൈൻ മീഡിയകൾ നേരിടേണ്ടി വരും. രജിസ്ട്രേഷൻ റദ്ദാക്കുകയോ പിഴ ചുമത്തുകയോ ചെയ്യാം. നടപടിയിൽ ഓൺലൈൻ മാധ്യമ സ്ഥാപങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതിപ്പെടാം. രജിസ്റ്റർ ചെയ്യുമ്പോൾ അംഗീകരിക്കുന്ന മാർഗ നിർദേശങ്ങൾ അനുസരിച്ചായിരിക്കണം ഓൺലൈൻ മീഡിയകൾ പ്രവർത്തിക്കേണ്ടത്. മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാ പ്ലാറ്റഫോമിലും കാണുന്ന മീഡിയയ്ക്കു നിയന്ത്രണം ബാധകമായിരിക്കും

Facebook Comments Box

By admin

Related Post