Thu. Mar 28th, 2024

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ

By admin Jul 12, 2021
Keralanewz.com

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍വച്ചാണ് കൂടിക്കാഴ്ച്ച നടത്തുക.കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണതേടുംമുഖ്യമന്ത്രി. കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയെയും മുഖ്യമന്ത്രികാണുമെന്ന് വിവരമുണ്ട്.

സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങളും, സംസ്ഥാനത്തിന്റെ കോവിഡ് സാഹചര്യം, വാക്സിന്‍സംബന്ധിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും.രാജ്യസഭാ മെമ്പർ ജോൺ ബ്രിട്ടാസും മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടാകും.

Facebook Comments Box

By admin

Related Post