Fri. Apr 19th, 2024

കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃക; മന്ത്രി റോഷി അഗസ്റ്റിൻ

By admin Jul 16, 2021 #news
Keralanewz.com

തൊടുപുഴ:  കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ ഉദ്ഘാടനം ഇടവെട്ടിയിൽ  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സഹകരണ പ്രസ്ഥാനത്തിന്  കേരളത്തിൻറെ സാമൂഹിക പുരോഗതിക്ക് അടിത്തറ പാകുവാൻ കഴിഞ്ഞിട്ടുണ്ട്. സഹകരണ മേഖലയും വ്യാപാരമേഖലയും കൈകോർത്ത് പിടിച്ച് നിന്നാൽ കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ  പ്രതിരോധിക്കാൻ കഴിയും. വ്യാപാരി സമൂഹത്തിന്  കുറഞ്ഞ പലിശയ്ക്കോ പലിശരഹിതമായോ പ്രത്യേക വായ്പകൾ നൽകി  സമൂഹത്തിൻറെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരെ ചേർത്തു നിർത്തുവാൻ കഴിയണം.. പൊതുമേഖല ബാങ്കുകളെ അപേക്ഷിച്ച് കേരളത്തിലെ സഹകരണ മേഖലയിലെ സ്ഥാപനങ്ങൾക്ക്  വ്യാപാര മേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയും. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്കും സർക്കാർ നിശ്ചയിക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കും സഹകരണമേഖല വഹിച്ചു വരുന്ന പങ്കാളിത്തം സ്തുത്യർഹമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു

സഹകരണസംഘം പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി. മത്തായി മുഖ്യപ്രഭാഷണം നടത്തി. നിക്ഷേപകർക്ക് സർട്ടിഫിക്കറ്റും അംഗത്വ കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. വിദ്യാർഥികൾക്കുള്ള സൗജന്യ മൊബൈൽ ഫോൺ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ് നിർവഹിച്ചു, സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ  എം.ജെ സ്റ്റാൻലി, തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടോമി കാവാലം, ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് തോമസ് മാത്യു കക്കുഴി, കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡൻറ് .സി എസ് ഷാജി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.സി രാജു തരണിയിൽ, ജിമ്മി മറ്റത്തിപ്പാറ, അഡ്വ. മധു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അസീസ് ഇല്ലിക്കൽ, അഡ്വ. അജ്മൽ ഖാൻ അസീസ്,  ഭരണസമിതി അംഗങ്ങളായ സാജു കുന്നേമുറി, പി എച്ച് അസീസ്, കെ ആർ സുരേഷ്, ഷാജി വർഗീസ്, ഷിബു ഈപ്പൻ,സി.എസ് ശശീന്ദ്രൻ, ജോമി കുന്നപ്പിള്ളി, നിമ്മി, ഷാജി, സിനി ജോസഫ്, രാജലക്ഷ്മി പ്രകാശ്, എം .ജെ.ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post