വീരേന്ദ്ര കുമാറിന് വിട; ഭൗതിക ശരീരം വയനാട് പുളിയാര്‍മലയില്‍ സംസ്‌ക്കരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ | വിവിധ മണ്ഡലങ്ങളില്‍ വിപുലവും സ്തുത്യര്‍ഹവുമായ സംഭാവനകള്‍ നല്‍കിയ സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്ര കുമാര്‍ എം പിക്കു വിട. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വയനാട് പുളിയാര്‍മലയില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. പൊതു ദര്‍ശനത്തിനു ശേഷം 4.40 ഓടെയാണ് മൃതദേഹം പുളിയാര്‍മലയിലെ വീട്ടില്‍ നിന്ന് സമുദായ ശ്മശാനത്തിലെത്തിച്ചത്. ജൈന മതാചാര പ്രകാരം നടന്ന ചടങ്ങുകള്‍ക്കു ശേഷം മകന്‍ എം വി ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.

കേരളത്തിലെ സമുന്നതനായ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി നേതാക്കളുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വീരേന്ദ്രകുമാറിന്റെ അന്ത്യം സംഭവിച്ചത്. ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം രാവിലെ വയനാട്ടിലെ വീട്ടിലെത്തിക്കുകയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •