Fri. Mar 29th, 2024

കാര്‍ഷിക വിളകളുടെ അടിസ്ഥാന വിലവര്‍ധന​ പരിഗണനയിലെന്ന് കൃഷി മന്ത്രി

By admin Jul 27, 2021 #news
Keralanewz.com

തിരുവനന്തപുരം: കാര്‍ഷിക വിളകളുടെ അ‌ടിസ്ഥാന വിലവര്‍ധനയും പുതിയ വിളകള്‍ ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുമെന്ന്​ മന്ത്രി പി. പ്രസാദ്. ഒാണത്തിന്​ കൃഷി വകുപ്പി​െന്‍റ നേതൃത്വത്തില്‍ 2000 ചന്തകള്‍ നടത്തും. ഇതിനായി 21 കോടി അനുവദിച്ചു. ഉത്സവകാലങ്ങളില്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് പൊതുവിപണിയില്‍ ലഭ്യമാകുന്ന 10 ശതമാനം അധികവില നല്‍കും. 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കും. സംഭരിക്കുന്ന വിഷമുക്ത പച്ചക്കറികള്‍ ഒാണക്കാലത്ത് പ്രത്യേക വിപണികളിലൂടെ വില്‍ക്കും.

തൊഴിലുറപ്പ്​ പദ്ധതി നെല്‍കൃഷിയില്‍​ എങ്ങ​െന പ്രയോജനപ്പെടുത്താമെന്ന്​ ആ​േലാചിക്കും. വയനാട്ടില്‍ നേന്ത്രക്കായ ഉല്‍പാദനക്ഷമത കൂടുതലായതുകൊണ്ടാണ്​ അവിടെ താങ്ങുവില 24 രൂപ നിശ്ചയിച്ചത്​. പോരായ്​മയുണ്ടെങ്കില്‍ പരിശോധിക്കും. കാസര്‍കോട്​ ഹോര്‍ട്ടികോര്‍പി​െന്‍റ സംഭരണ​േകന്ദ്രം ഉടന്‍ ആരംഭിക്കും. നെല്ല്​ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ പരിഹരിക്കും. ബാങ്കുകള്‍ പണം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കും.

കൃഷി ഒാഫിസര്‍മാരുടെ 100 ഒഴിവുകള്‍ പി.എസ്​.സിക്ക്​ റിപ്പോര്‍ട്ട്​ ചെയ്​തു. റാങ്ക്​ ലിസ്​റ്റ്​ ആകുന്നതുവരെ താല്‍ക്കാലികമായി എംപ്ലോയ്​മെന്‍റ്​ എക്​സ്​ചേഞ്ച്​ വഴി നിയമനം നടത്തും. അഗ്രികള്‍ച്ചറല്‍ അസിസ്​റ്റന്‍റ്​ നിയമനത്തിന്​ ലിസ്​റ്റായെങ്കിലും കോടതി സ്​റ്റേയുണ്ട്​. രണ്ട്​ തസ്​തികകളിലും രണ്ടാഴ്​ചക്കകം താല്‍ക്കാലിക നിയമനം നടത്തും. കൈതച്ചക്കക്ക്​ താങ്ങുവില നിശ്ചയിക്കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യ​െപ്പടും. റബറിന്​ താങ്ങുവില നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രത്തില്‍നിന്ന്​ അനുകൂല മറുപടി ലഭിച്ചില്ല. ആവര്‍ത്തന കൃഷിക്ക്​ റബര്‍ ബോര്‍ഡി​െന്‍റ സബ്സിഡി പുനഃസ്ഥാപിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post