രജിസ്ട്രേഷൻ വകുപ്പിലെ പിടിച്ചുപറി അവസാനിപ്പിക്കണം കേരളാ കോൺഗ്രസ്‌ (എം)

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊടുപുഴ : വൈദ്യുതി വകുപ്പിലെ  പിടിച്ചു  പറിക്കു  പിന്നാലെ  രജിസ്ട്രേഷൻ  വകുപ്പിലും  കൊറോണകാലത്തു സർക്കാർ  വമ്പൻ  പിടിച്ചുപറി നടത്തുകയാണെന്ന്  കേരളാ  കോൺഗ്രസ്‌  എം  തൊടുപുഴ നിയോജകമണ്ഡലം  കമ്മിറ്റി  ആരോപിച്ചു   രജിസ്ട്രേഷൻ  വകുപ്പിലെ  സേവനങ്ങളായ  ഭൂമിയുടെ    രജിസ്ട്രേഷൻ, കുടിക്കട സർട്ടിഫിക്കേറ്റ്  പോക്ക് വരവ്   റവന്യു  നികുതി  എന്നിവയെല്ലാം  നൂറു ശതമാനം  വർധിപ്പിച്ചിരിക്കുകയാണ്. കെട്ടിടമുള്ള  ഭൂമിയാണെങ്കിൽ ബി ടെക്     പാസായ  എ  ക്ലാസ്സ്‌  എഞ്ചിനീയർമാർ  ഫെയർവാല്യു  നിശ്ചയിയിക്കണമെന്ന്  പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുകയാണ്. വർധിപ്പിച്ച ചാർജും  പുതിയ  നിബന്ധനകളും  ഉടനടി  പിൻവലിക്കണമെന്ന്  കേരള കോൺഗ്രസ് എംആവശ്യപ്പെട്ടു.നിയോജക  മണ്ഡലം  പ്രസിഡന്റ്‌  ജിമ്മി മറ്റത്തിപ്പാറ  അധ്യക്ഷത വഹിച്ച  യോഗത്തിൽ  പ്രൊഫ  കെ  ഐ  ആന്റണി ,  അഗസ്റ്റിൻ  വട്ടക്കുന്നേൽ  റെജി കുന്നംകോട്ട്,  ജയകൃഷ്ണൻ  പുതിയടത്ത്, മാത്യു  വാരികാട്ട്,   പ്രൊഫ. ജെസ്സി  ആന്റണി, ബെന്നി  പ്ലാക്കൂട്ടം,  അപ്പച്ചൻ  ഓലിക്കരോട്ട് , ബെന്നി  പാമ്പക്കൻ,   അഡ്വ  ബിനു  തോട്ടുങ്കൽ,  അപ്പച്ചൻ  പാലാട്ട്, അബ്രഹാം അടപ്പൂര്, ജോൺസ്  നന്ദലത്ത്,  ജോയ്  പാറത്തല,  സാംസൺ  അക്കക്കാട്ട്, ജോസി  വേളാശേരി,  തോമസ്  മൈലാടൂർ,   ജോസ്  കുന്നുംപുറം,  ഷിജു  പൊന്നാമറ്റം,  ജോസ്  ഈറ്റക്കകുന്നേൽ,  ബെന്നി  വാഴച്ചാരിക്കൽ, തോമസ്  വെളിയത്തുമാലിൽ,  ജോജോ  അറക്കകണ്ടം,  ജോർജ് അറക്കൽ , ജോർജ്  പാലക്കാട്‌ട് , ജോഷി  കൊന്നക്കൽ, ഷീൻ  പണിക്കുന്നേൽ, അഡ്വ  പി  കെ  മധുനമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ  കുര്യാച്ചൻ  പൊന്നാമറ്റം,  ജൂണിഷ്  കള്ളിക്കാട്ട്, ലാലി  ജോസി,  കെവിൻ  ജോർജ് ,  മനോജ്‌  കണ്ടത്തിൻകര  തുടങ്ങിയവർ  പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •