രാഹുൽ ഗാന്ധിക്ക് അമ്പതാം പിറന്നാൾ,ആഘോഷങ്ങൾ വേണ്ടെന്നു പാർട്ടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്​ 50 വ​യ​സ്സ്​ തി​ക​യു​ന്ന​തി​ല്‍ ഒ​രു ആ​ഘോ​ഷ​വും പാ​ടി​ല്ലെ​ന്ന്​ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍​ക്ക്​ പാ​ര്‍​ട്ടി നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ രാ​ഹു​ലി​ന്റെ ജ​ന്മ​ദി​നം കൊവിഡിന്റെ ദു​രി​ത​കാ​ല​മാ​ണ്.ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം. ഇ​തി​നി​ട​യി​ല്‍ പി​റ​ന്നാ​ളാഘോ​ഷ​ത്തി​ന്റെ പേ​രി​ല്‍ കേ​ക്കു​മു​റി​ക്ക​ല​ട​ക്കം ച​ട​ങ്ങു​ക​ളൊ​ന്നും പാ​ടി​ല്ലെ​ന്ന്​ രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം രാഹുലിന്റെ ജന്മദിനത്തോടനുബന്ധിച്ചു ഒരാഴ്ച സേവനവാരം നടത്തുമെന്ന് ചില സംഘടനകൾ അറിയിച്ചതായും വാർത്തകളുണ്ട് .കൊറോണ ദുരന്തത്തിൽ രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ദുരിത ബാധിതരേയും ആലംബഹീനരേയും സഹായിക്കാനും സമൂഹ അടുക്കളകൾ വഴിയും നേരിട്ടും ഭക്ഷണ വിതരണവും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതുമടക്കം അർഹർക്ക് വിവിധ തരത്തിൽ സഹായങ്ങളെത്തിക്കുന്ന എളിയ പരിപാടികൾ സംഘടിപ്പിക്കാൻ നമ്മുടെ പ്രിയങ്കരനായ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുടെ ജന്മദിനമായ നാളെ രാജ്യം മുഴുവൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറെടുക്കുകയാണ്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •