നടി ആക്രമിക്കപ്പെട്ട കേസിൽ ഒരിടവേളയ്ക്ക് ശേഷം വിചാരണാ നടപടികൾ ഇന്ന് പുനരാരംഭിക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇരയായ നടിയുടെ ക്രോസ് വിസ്താരമാണ് തുടങ്ങുന്നത്. ഇത് മൂന്ന് ദിവസം തുടരും. പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള നടിയുടെ വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ കൊവിഡ് ബാധ കാരണം പിന്നീട് നിർത്തിവയ്ക്കേണ്ടി വന്നു. നടിയുടെ സഹോദരന്‍, സുഹൃത്ത് രമ്യാ നമ്പീശൻ, സംവിധായകന്‍ ലാലിന്‍റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരം ഇതിന് ശേഷം നടക്കും. നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിനുള്ള തീയതികൾ ഉടൻ നിശ്ചയിക്കും. സിദ്ദീഖിന‍െ നേരത്തെ വിസ്താരത്തിന് വിളിച്ചെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവച്ചിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •