താജ്മഹല്‍ സന്ദര്‍ശിക്കുന്ന വിദേശികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കുന്നുണ്ട്, അമേരിക്കയിലും അങ്ങനെ വേണം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമേരിക്കയില്‍ 16 മുതല്‍ 25 വരെ ഡോളര്‍ ഈടാക്കണമെന്നാണ് യുഎസ് സെനറ്റര്‍ മൈക്ക് എന്‍സി ആവശ്യപ്പെട്ടത്.*_
അമേരിക്കയിലെ ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശികളില്‍ നിന്നും കൂടുതല്‍ ഫീസ് ഈടാക്കണമെന്ന് യു.എസ് സെനറ്റര്‍. ഇന്ത്യയിലെ താജ്മഹലില്‍ വിദേശികളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാറുണ്ട്. അമേരിക്കയില്‍ 16 മുതല്‍ 25 വരെ ഡോളര്‍ ഈടാക്കണമെന്നാണ് യുഎസ് സെനറ്റര്‍ മൈക്ക് എന്‍സി ആവശ്യപ്പെട്ടത്.
താജ്മഹല്‍ കാണാന്‍ വരുന്ന വിദേശകളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ഫീസായി വാങ്ങുന്നുണ്ടെന്നാണ് മൈക്ക് എന്‍സി പറഞ്ഞത്. വിദേശികളില്‍ നിന്നും 18 യു.എസ് ഡോളറാണ് അവര്‍ ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പൌരന്മാര്‍ വെറും 56 സെന്‍റ്സ് (36 രൂപ) നല്‍കിയാല്‍ മതി. സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ എത്തുന്ന വിദേശികളില്‍ നിന്നും 25 യു.എസ് ഡോളറാണ് ഈടാക്കുന്നത്. ആഫ്രിക്കന്‍ പൗരന്മാര്‍ നല്‍കേണ്ടത് വെറും 6.25 യു.എസ് ഡോളര്‍ മാത്രമാണെന്നും മൈക്ക് എന്‍സി പറഞ്ഞു.
ഗ്രേറ്റ് അമേരിക്കന്‍ ഔട്ട് ഡോര്‍സ് ആക്റ്റില്‍ ഭേദഗതി വരുത്തണം. അമേരിക്കയിലെ സ്മാരകങ്ങളും ദേശീയ ഉദ്യാനങ്ങളും പരിപാലിക്കുന്നതിനും നവീകരിക്കുന്നതിനും ആവശ്യമായ തുക കണ്ടെത്താന്‍ ഇത്തരം നടപടികള്‍ വേണമെന്നാണ് മൈക്ക് എന്‍സി പറഞ്ഞത്. നിലവില്‍ ദേശീയോദ്യാനങ്ങളുടെ നവീകരണത്തിനായി 12 ബില്യണ്‍ യു.എസ് ഡോളര്‍ ആവശ്യമായി വരുമെന്നാണ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ദേശീയോദ്യാനങ്ങള്‍ക്കായി മാറ്റിവെച്ചത്. 4.1 ബില്യണാണ്. വിദേശ സന്ദര്‍ശകരില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കുന്നതോടെ കൂടുതല്‍ തുക കണ്ടെത്താനാകുമെന്നാണ് സെനറ്ററുടെ നിര്‍ദേശം.
യു.എസ് ട്രാവല്‍ അസോസിയേഷന്റെ കണക്കുപ്രകാരം വിദേശ സഞ്ചാരികളില്‍ 40 ശതമാനം പേരും ദേശീയ ഉദ്യോനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അതായത് 14 മില്യണ്‍ ആളുകളെങ്കിലും വരുന്നു. നമ്മുടെ ദേശീയോദ്യാനങ്ങള്‍ക്ക് അത്രയേറെ മൂല്യമുണ്ടെന്നും സെനറ്റര്‍ പറഞ്ഞു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •