പൃഥ്വിയെ പച്ചയ്ക്ക് വിളിച്ച് യുവതി! ലേശം മസാലയൊക്കെ ചേര്‍ത്ത് നിന്റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ ഇതിലും ഭേദം! പൃഥ്വിയ്ക്കും ആഷിഖ് അബുവിനുമെതിരെ സൈബർ ആക്രമണം കൊഴുക്കുന്നു.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാപ്പിള കലാപം മലയാള മണ്ണിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങനെ ഒരു ചരിത്ര സംഭവും കൂടി സിനിമയാവുകയാണ്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥിരാജാണ്.
പതിവ് സിനിമ പ്രമേയങ്ങളില്‍ നിന്ന് മാറി ഈ ചരിത്ര സിനിമ ആഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് വാരിയം കുന്നന്‍.
ഖിലാഫത്ത് പ്രസ്ഥാനത്തിന്‍ മുന്‍നിരയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 2021ലാണ് ചിത്രം ആരംഭിക്കുക. സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയതോടെ ആഷിഖ് അബുവിനും പൃഥ്വിക്കുമെതിരെ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണ്.
ബിജെപിക്കാരാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് സിനിമാ കാര്യം വ്യക്തമാക്കിയത്. ഉടന്‍ തന്നെ അംബിക എന്ന സ്ത്രീ പൃഥ്വിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് പ്രതികരണവുമായി എത്തി. ‘ ഇതിലും ഭേദം ലേശം മസാലയൊക്കെ ചേര്‍ത്ത് നിന്റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണെ’ന്നാണ് അംബിക എന്ന സ്ത്രീ പറഞ്ഞത്. ഒരു ജാതീയമായ നിലയിലേക്കാണ് ആക്രമണം പോകുന്നത്.
അംബികയുടെ കമന്റിന് ശേഷം പൃഥ്വി തന്റെ കമന്റ് ഡിലീറ്റ് ചെയ്‌തെന്നും തന്നെ ബ്ലോക്കാക്കിയെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, അഹമ്മദ് ഹാജി കണ്ണില്‍ ചോരയില്ലാത്തവന്‍ ആയിരുന്നെന്നും, കൊടും കുറ്റവാളി ആയിരുന്നുവെന്നും, ഹിന്ദു സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞവന്‍ ആയിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ നിരവധി പേര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം സിനിമക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല രംഗത്തെത്തിയിരുന്നു. 1021ലെ പോലെ ഒടുങ്ങിത്തരാൻ 2021ൽ ഹിന്ദുക്കൾ തയ്യാറല്ലെന്നാണ് കെ പി ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുകയായിരുന്നു.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു..
2021 ലേക്ക് വാരിയൻ ക്കുന്നൻ പുനരവതരിക്കുന്നത്രെ ! നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്.വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം’ സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?അവരെ കുറ്റം പറയാൻ പറ്റ്വോ ?മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ! 1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല!


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •