Thu. Apr 25th, 2024

75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം : നിയന്ത്രണം കടുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

By admin Aug 13, 2021 #news
Keralanewz.com

ന്യൂഡല്‍ഹി : രാജ്യത്ത് പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി.

2023 മുതല്‍ 120 മൈക്രോണായി ഉയര്‍ത്തും. ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതലപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മസമിതി രൂപീകരിക്കും.

പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്ക്കറ്റ്, പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, പ്ലാസ്റ്റിക് ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്കുകള്‍, തീന്‍മേശയില്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക്, കത്തി, സ്പൂണ്‍, പി.വി.സി ബാനറുകള്‍ തുടങ്ങിയവ അടുത്തവര്‍ഷം ജൂലൈ മുതല്‍ നിരോധിക്കും

Facebook Comments Box

By admin

Related Post