മുണ്ടക്കയത്ത് പതിനഞ്ചുകാരിക്കു മൂന്നുവര്‍ഷമായി നാല് യുവാക്കളുടെ പീഡനം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുണ്ടക്കയം : പതിനഞ്ചുകാരിയെ മൂന്നുവര്‍ഷമായി നാല് യുവാക്കള്‍ ലൈംഗികമായി ഉപദ്രവിച്ച സംഭവം പുറത്തായത് വനിതാ പോലീസ് നടത്തിയ കൗണ്‍സലിങ്ങിലൂടെ. മുണ്ടക്കയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എന്‍.ജി.പ്രിയയാണ് പെണ്‍കുട്ടിയെ അനുനയിപ്പിച്ച്‌ വിവരശേഖരണം നടത്തിയത്. കുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത് ഈ ഇടപെടലാണ്.

ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷമായിരുന്നു മൊഴിയെടുത്തത്. കുട്ടിക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ വീടുവിട്ടുപോയി. തുടര്‍ന്ന് രോഗിയായ വല്യമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. അച്ഛന്‍ മറ്റൊരു വിവാഹംകഴിച്ച്‌ പത്തനംതിട്ടയില്‍ താമസമാണ്. വല്യമ്മയുടെ ഫോണിലൂടെയായിരുന്നു കുട്ടി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അച്ഛന്‍ വാങ്ങി നല്‍കിയിട്ട് അധികം കാലമായില്ല.

ഈ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോഴാണ് പലരുമായി കുട്ടി വീഡിയോ ചാറ്റിങ് നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം വിവരശേഖരണത്തിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥയായ പ്രിയയെ സി.ഐ. വി.ഷിബുകുമാര്‍ കൗണ്‍സലിങ്ങിന് ചുമതലപ്പെടുത്തിയത്. ആദ്യമൊക്കെ പിടികൊടുക്കാതിരുന്ന പെണ്‍കുട്ടിയോട് ഒരമ്മയുടെ സ്ഥാനത്തുനിന്ന് ചോദിച്ചപ്പോള്‍ കുട്ടി മനസ്സ് തുറന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •