ജോസ് കെ. മാണിയിലെ മാണിയെ വിഴുങ്ങി രാഷ്ട്രീയ തന്ത്രമൊരുക്കുന്നത് മാണി വിഭാഗത്തിനെ ഇല്ലായ്മ ചെയ്യാനോ?

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം:അടുത്ത കാലത്തായി ചില മുഖ്യധാരാ വാർത്താമാധ്യമങ്ങൾ കേരള കോൺഗ്രസ് തർക്കവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ “ജോസ് വിഭാഗവും” “പി.ജെ ജോസഫ് വിഭാഗവും” എന്ന് രേഖപ്പെടുത്തുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും.കേരളാ കോൺഗ്രസിലെ ഭിന്നിപ്പിന് മുൻപ് വരെ ജോസ് കെ. മാണി എന്ന് പത്രത്താളുകളിൽ രേഖപെടുത്തിയിരുന്നത് ജോസ് എന്ന് മാത്രമാക്കി ചുരുക്കി മാണി എന്ന വികാരം ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയതന്ത്രം കോട്ടയത്തേക്ക് കണ്ണ് നട്ടിരിക്കുന്ന ചില രാഷ്ട്രീയ ഭാഗ്യാന്വേഷികളുടെ ഇടപെടലുകളാണെന്നാണ് മനസിലാക്കാൻ സാധിച്ചത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് .ജോസ് കെ. മാണിയും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന നേതാക്കന്മാരും അവകാശവാദം ഉന്നയിക്കുന്നത് കെ. എം. മാണി സ്ഥാപിച്ച കേരള കോൺഗ്രസ് എം എന്ന പാർട്ടിക്ക് വേണ്ടിയാണെന്നുള്ളത് നഗ്‌നമായ സത്യമാണ്. കേരള കോൺഗ്രസ് പാർട്ടി പിളർത്തി ജോസഫും അദ്ദേഹത്തെ പിന്തുണക്കുന്ന വിഭാഗവും പോയ ശേഷം കെ. എം. മാണി എന്ന അതികായന്റെ നിശ്ചയദാർട്യത്തിന്റെയും പ്രയത്നത്തിന്റെയും ദീർഘവീഷണത്തിന്റെയും ഫലമായി രൂപം കൊണ്ട പാർട്ടിയാണ് കേരള കോൺഗ്രസ് മാണി.അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം വീണ്ടും ജോസഫിന്റെ നേതൃത്വത്തിൽ കലാപമുയർത്തി പാർട്ടി പിളർത്തി പുറത്ത് പോയതിനുശേഷം മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ശ്രദ്ധിക്കുമ്പോൾ ജോസ് കെ. മാണിയിലെ മാണിയെ അടർത്തിമാറ്റി ജോസ് എന്ന് മാത്രം രേഖപ്പെടുത്തി മാണിയുടെ ഓർമ്മകൾ പോലും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുള്ള സംഘടിത ശ്രമം പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

ജോസ് കെ. മാണിക്കെതിരെ സംഘടിതമായ നടത്തിയ നീക്കങ്ങൾ ജോസഫ് വിഭാഗമാന്നെന്നാണ് മാണി വിഭാഗം ആദ്യഘട്ടങ്ങളിൽ സംശയിച്ചിരുന്നത്.എന്നാൽ മറ്റ് ചില ഘടക കക്ഷി നേതാക്കന്മാരുടെ തിരക്കഥയിൽ ചില മുഖ്യധാരാ മാധ്യമങ്ങൾ തന്നെ ഇത്തരത്തിലുള്ള നീക്കം ഏറ്റെടുത്തതോടെ കെ.എം. മാണിക്ക് ശേഷം കേരള കോൺഗ്രസ് രാഷ്ട്രീയത്തെ നിശേഷം ഇല്ലായ്‌മ ചെയ്യുവാൻ മുന്നണിക്കുളളിൽ നിന്നും പോലും മാണി വിഭാഗത്തിനെതിരെ നീക്കങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് കേരള കോൺഗ്രസിലെ നേതാക്കന്മാരും അണിക ശക്തമായി സംശയിക്കുന്നു. ഇതിനെ തുടർന്നാണ് പാർട്ടിയുടെ കോട്ടയം ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലം കമ്മിറ്റികൾ ചേർന്ന് ശക്തമായ നിലപാട് അറിയിച്ചത് പാർട്ടിയുടെ അസ്തിത്വം നിലനിറുത്തണമെന്ന ശക്തമായ ആവശ്യം പ്രവർത്തകരിൽ നിന്ന് ഉയർന്നതോടെ മാണി വിഭാഗം തങ്ങളുടെ നിലപാടുകളിൽ നിന്നും പിന്നോട്ടില്ല എന്ന ശക്തമായ നിലപടിലേക്കു എത്തിച്ചേർന്നു.മാണി ഗ്രൂപ്പിന്റെ ശക്തമായ നിലപാടിൽ ഒളിഞ്ഞും തെളിഞ്ഞും മാണി വിഭാഗത്തിനെയും മാണിയുടെ ഓർമകളെ പോലും ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞു ഇറങ്ങിയ പ്രതിയോഗികൾക്ക് കനത്ത പ്രഹരമാണ് ഏൽക്കേണ്ടി വരുന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •