നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഇനിയും ഉപയോഗിച്ചാൽ സംഭവിക്കുന്നത്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി : സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകളെ കുറിച്ചാണ് ഇപ്പോൾ എല്ലാവരുടെയും സംശയം. നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടുമോ? ഉപയോഗിച്ചാൽ എന്ത് സംഭവിക്കും? തുടങ്ങി നിരവധി സംശയങ്ങൾ . അതിൽ പ്രധാന സംശയം ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഉപയോഗിക്കാമോ എന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഉപയോഗിക്കാമോ എന്ന സംശയം എല്ലാവരിലും നിലനില്‍ക്കുന്നുണ്ട്.

കേന്ദ്രം ഇപ്പോള്‍ പുറത്തിറക്കിയ നിരോധന ഉത്തരവ് പ്രകാരം പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യും. ഇതിന് ശേഷം ഈ ആപ്പുകള്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.

പ്രൊവൈഡര്‍മാരെയും സമീപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഡാറ്റ ട്രാഫിക് നിര്‍ത്തുന്ന സംവിധാനം പ്രവര്‍ത്തനം തുടങ്ങിയാല്‍ ഇപ്പോല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളിലേക്ക് ഡാറ്റ ലഭിക്കില്ല. ഇതോടെ ഈ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകും.

ഇപ്പോള്‍ നിരോധിച്ച ആപ്പുകള്‍ ഫോണില്‍ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍ ഇവയ്ക്ക് അപ്‌ഡേറ്റുകളോ ആപ്പ് ഡവലപ്പറിന്‍രെ സപ്പോര്‍ട്ടുകളോ ലഭിക്കില്ല. ഡാറ്റ ട്രാഫിക് സംവിധാനം പൂര്‍മായും നിര്‍ത്തുന്നതോടെ ഇന്ത്യന്‍ നെറ്റ് വര്‍ക്കുകളില്‍ ഈ ആപ്പുകള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാകും.

കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ ടിക് ടോക്ക് വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് ഒഴിവാക്കിയ ഉടന്‍ ആപ്പ് വീണ്ടും തിരിച്ചെത്തി. അതുപോലെ വീണ്ടും തിരിച്ചെത്തുമോ എന്ന സംശയം ഉപഭോക്താക്കളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നിരോധനം താല്‍ക്കാലികമാകാന്‍ സാധ്യതയില്ലെന്നാണ് സൂചന.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •