പാലാ നഗരസഭയിൽ വിള്ളൽ വീഴില്ല; ജോസ്. കെ.മാണിക്ക് പിന്തുണ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡോമ്നിക് ഉൾപ്പെടെ പാലാ നഗരസഭയിലെ കേരളാ കോൺഗ്രസ്സ് കൗൺസിലർമാർ  ഒറ്റക്കെട്ടായി ജോസ് k മാണിക്ക് പിന്തുണ നൽകുമെന്ന് കേരളാ കോൺഗ്രസ് നഗരസഭാ പാർലമെൻ്ററി പാർട്ടി ലീഡർ ബിജുപാലൂപ്പട വനും കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആൻ്റോ പടിഞ്ഞാറെക്കരയും. നഗരസഭാ വൈസ് ചെയർമാൻ കുര്യുക്കാസ് പടവനും 4 കൗൺസിലർമാരും ജോസ് k മാണി, PJ ജോസഫ് വിഷയത്തിന് 2 വർഷം മുൻപ് തന്നെ നഗരസഭയിൽ ഇടതുപക്ഷവുമായി സഹകരിച്ചു വരുകയായിന്നു. എന്നാൽ ജോസഫ് വിഭാഗവുമായി പിരിഞ്ഞതിനു ശേഷം പാലാ ഉപതെരഞ്ഞടുപ്പിന്  ശേഷം മാത്രമാണ് കുര്യാക്കോസ് പടവൻ ജോസഫ് വിഭാഗത്തിൽ ചേർന്നത്. ഇദ്ദേഹത്തോടപ്പം ഉള്ള 2 കൗൺസിലർമാർ ചേർന്നാണ് ഇപ്പോൾ ജോസ്.കെ.മാണി താമസിക്കുന്ന മാണി സാറിൻ്റെ പാലായിലുള്ള വീട് മ്യൂസിയം ആക്കി സർക്കാർ ഏറ്റെടുക്കണമെന്ന്, അവശ്യപ്പെട്ട് നഗരസഭാ കൗൺസിലിന് പ്രമേയം നൽകിയത്.ഇവർ തന്നെയാണ്  ഈ സാഹചര്യത്തിൽ ജോസ്.k. മാണിക്ക് എതിരായി നിൽക്കുന്നതും.ഇതിൽ അത്ഭുതം ഒന്നും ഇല്ലന്നും ബാക്കിയുള്ളവർ ഒറ്റക്കെട്ടായി ജ്യേസ് k മാണിയുടെ പിന്നിൽ ഉറച്ച് നിൽക്കുമെന്നും ആൻ്റോ പടിഞ്ഞാറേക്കരയും ബിജു പാലുപ്പടവനും പറഞ്ഞു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •