Fri. Apr 19th, 2024

പാചകവാതക വില വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന്; സ്റ്റീഫൻ ജോർജ്

By admin Aug 18, 2021 #news
Keralanewz.com

.

വൈക്കം; അടിക്കടി വർദ്ധിച്ചു വരുന്ന പാചകവാതക വില വർദ്ധനവ് സാധാരണക്കാരുടെ ജനജീവിതം ദുരിതപൂർണ്ണം മാക്കുന്നു. കോവിഡു കാലത്തെ ഈ വില വർദ്ധനവ് ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ്. അതു കൊണ്ട് കേന്ദ്ര ഗവർണമെന്റ് ഈ വില വർദ്ധനവ് പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി(ഒഫീസ് ചാർജ് ) സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ. ആവശ്യപ്പെട്ടു.കേരളാ കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ എല്ലാ പോഷക സംഘടനകളുടെയും സംയുക്ത യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിയോജക മണ്ഡലം പ്രസിഡണ്ട് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, വി.റ്റി. ജോസഫ് , ജോസ് പുത്തൻകാല ജില്ലാ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, അബ്രാഹം പഴയകടവൻ , രാജേഷ് വാണിയപ്ലാക്കൻ ,ഷീലാ തോമസ്, പൗലോസ് കടമ്പംകുഴി, എം.സി. അബ്രാഹം, പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, വക്കച്ചൻ മണ്ണത്താലി, ലൂക്കു മാത്യു, അഡ്വ ആന്റിണി കളമ്പുകാടൻ, ഫെപ്പിച്ചൻ തുരുത്തിയിൽ , വി.പി. വിനോദ്, വർഗ്ഗീസ് നീന്തുകല്ലേൽ , ബാബു ജോസഫ് ,റജി ആറായ്ക്കൽ, കെ.സി. ജെയിംസ്, ലിസി കുര്യൻ, പി.എസ്. മാത്യു, അനിഷ് ദേവരക്കര , അകിൽ മാടയ്ക്കൻ , ആഗസ്റ്റിൻ മൈലേപ്പള്ളി എന്നീവർ സംസാരിച്ചു

Facebook Comments Box

By admin

Related Post