Thu. Mar 28th, 2024

കോടികളുടെ അഴിമതിക്ക് കൂട്ടു നിന്ന ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിടണം; അഴിമതി വിരുദ്ധ സഹകരണ സംരക്ഷണ സമിതി

By admin Aug 19, 2021 #news
Keralanewz.com

ചിറക്കടവ് ബാങ്ക് കോടികളുടെ അഴിമതിക്ക് കൂട്ടുനിന്ന ഭരണ സമിതിയെ പിരിച്ചു വിടണമെന്ന് അഴിമതി വിരുദ്ധ സഹകരണ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടും അതിനെതിരെ നടപടിയെടുക്കാത്ത ഭരണസമിതി അഴിമതിക്കാരെ സംരക്ഷിക്കുകയാണുണ്ടായത്. സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഭരണ സമിതിയെ സസ്പെൻഡ് ചെയ്തത്.

   ഭരണ സമിതി ഇല്ലാത്തതിന്റെ പേരിൽ സഹകാരികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് വിതരണം ചെയ്യുന്നതിന് ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത നടത്തി വരുന്നു. സർക്കാരിന്റെ വിദ്യാ തരംഗിണി വായ്പ പദ്ധതി പ്രകാരം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ വാങ്ങുന്നതിനുള്ള വായ്പ വിതരണം ചെയ്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചിറക്കടവ് പഞ്ചായത്തിന് പൾസ് ഓക്സി മീറ്റർ നല്കി. നിയമപ്രകാരമുള്ള എല്ലാ വായ്പ അപേക്ഷകളും ജി.ഡി.സി.എസ് അപേക്ഷകളും പാസ്സാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. സെപ്റ്റംബർ 16 മുതൽ നടപ്പിലാക്കി വരുന്ന കുടിശ്ശിഖനിവാരണം പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും സഹകാരികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ബാങ്കിന്റെ പ്രവർത്തനം ഇപ്പോൾ നിയമ പ്രകാരമാണ് നടക്കുന്നത്. മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണ്.           അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ബാങ്കിന്റെ വൈസ് പ്രസിഡന്റാണ് ഭരണ സമിതിയ്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള അഴിമതിക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സംരക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നത്. മുൻ സെക്രട്ടറിയും ഭരണ സമിതിയും നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബാങ്ക് ഭരണ സമിതി പിരിച്ചു വിടണമെന്നും അഴിമതി വിരുദ്ധ സഹകരണ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.അഴിമതി വിരുദ്ധ സഹകരണ സംരക്ഷണ സമിതി ചെയർമാൻ ഷിബു വയലിൽ ഷിജോ കൊട്ടാരം ശ്രീകാന്ത് S ബാബു റിച്ചു സുരേഷ്  മാത്യൂ മണ്ണൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Facebook Comments Box

By admin

Related Post