ഏഴാം തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി വരും എന്ന് പി.ജെ ജോസഫും കൂട്ടരും പറയുന്നത് അടിസ്ഥാനരഹിതം;അകലകുന്നം പഞ്ചായത്തിൽ ജോസഫിന് ചിഹ്നം കൊടുക്കാൻ അർഹതയില്ല, എന്ന് പറഞ്ഞ് ജോസ്. കെ. മാണി വിഭാഗം നൽകിയ പരാതിയിലുള്ള തീർപ്പ് മാത്രം.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം:  പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലുന്നത്ത് നടന്ന പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ വി.ഭാസ്ക്കരൻ മുമ്പാകെ പി ജെ ജോസഫിന് രണ്ടില ചിഹ്നം കൊടുക്കുവാൻ അർഹതയില്ല എന്ന് പറഞ്ഞ് കേരള കോൺഗ്രസ് എം  ജോസ് കെ മാണി വിഭാഗം കൊടുത്ത പരാതിയുടെ തീർപ്പ് ആണ് ഒരുപക്ഷേ വരാൻ പോകുന്നത്.അതല്ലാതെ പാർട്ടിയിലെ പിളർപ്പ് സംബന്ധിച്ചും രണ്ടില ചിഹ്നം സംബന്ധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേരള കോൺഗ്രസ് എം കൊടുത്ത പരാതി പ്രകാരമുള്ള അന്തിമവിധി അല്ല.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി യാതൊരു ബന്ധവുമില്ലാത്ത സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയാണ് ഈ വരുന്ന ഏഴാം തീയതി ഉണ്ടാകുമെന്ന് ജോസഫ് വിഭാഗം കൊട്ടിഘോഷിക്കുന്നത്. ഇത് ആണ് ആധികാരികമായ വിവരം.
     മറ്റൊരു പ്രധാനപ്പെട്ട കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ഏതു സമയം വേണമെങ്കിലും വരാം. അത് എന്ന് വരും എന്ന് ആർക്കുമറിയില്ല. ചാനലുകളെയും പത്രമാധ്യമങ്ങളെ യും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ആണ് എന്ന് പറഞ്ഞ്  ജോസഫ് തെറ്റിദ്ധരിപ്പിക്കാൻ ഇടയുണ്ടെന്ന് മാണി വിഭാഗം ചൂണ്ടിക്കാണിക്കുന്നുമുണ്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •