ജോസ് കെ മാണിക്ക് പിന്തുണയുമായി കടുത്തുരുത്തിയിൽ യൂത്ത് ഫ്രണ്ട് എം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  


കാണക്കാരി : കേരളാ കോൺസ് (എം ) ചെയർമാൻ ജോസ് K മാണി എടുക്കുന്ന രാഷ്ട്രീയ നിലപാടിന് സർവ്വവിധ പിന്തുണയും കേരള യൂത്ത് ഫ്രണ്ട് (എം) കാണക്കാരി മണ്ഡലം കമ്മറ്റി യോഗം പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ് ആൻസൻ കുപ്പക്കര അദ്ധ്യഷത വഹിച്ച യോഗം യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ഉദ്ഘാടനം ച്ചെതു .കേരള കോൺസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സഖറിയാസ് കുതിരവേലി, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു കുന്നേപ്പറമ്പിൽ , സിറിയക്ക് ചാഴികാടൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പാതിരിമല, സംസ്ഥാന ടെഷറർ ആൽബിൻ പേണ്ടാനം നി. മണ്ഡലം പ്രസിഡന്റ് യൂജിൻ കൂവള്ളൂർ പാർട്ടി മണ്ഡലം പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ നേതാക്കളായ ജോമോൻ ജോസ് വില്ല ,ബ്രൈറ്റ് വട്ടനിരപ്പേൽ ഷാനു തുടങ്ങിയവർ സംസാരിച്ചു.

ജോസ് K മാണി ക്കൊപ്പം ഉറച്ച് നിൽക്കും യൂത്ത് ഫ്രണ്ട് (എം)

മരങ്ങാട്ടുപിള്ളി :മാണിസാറിന്റെ പൈതൃകത്തെയും പാർട്ടിയേയും വഴിയിലുപേക്ഷിച്ചവരോട് ജന്മനാട് ഒരിക്കലും പൊറുക്കില്ലന്ന് കേരള യൂത്ത് ഫ്രണ്ട് (എം) മരങ്ങാട്ടുപിളളി മണ്ഡലം കമ്മറ്റി പ്രസ്താവിച്ചു. കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണിക്കു പിന്നിൽ അടിയുറച്ച് നിന്ന് അദ്ദേഹം എടുക്കുന്ന രാഷ്ടിയ നിലപാടിന് പിന്തുണ നൽകുവാൻ യോഗം തീരുമാനിച്ചു. KYF മണ്ടലം പ്രസിഡന്റ് ജിജോ കുടിയിരിപ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ഉദ്ഘാടനം ചെയ്യതു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു കുന്നേപ്പറമ്പിൽ , സിറിയക്ക് ചാഴിക്കാടൻ സംസ്ഥാന ടെഷറർ ആൽബിൻ പേണ്ടാനം, നി. മണ്ഡലം പ്രസിഡന്റ് യൂജിൻ കുള്ളൂർ പാർട്ടി മണ്ഡലം പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, മുത്തോലി മണ്ഡലം പ്രസിഡന്റ് റ്റോബിൻ K അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •