യോഗം നടത്താൻ നെത്തിയത് കണ്ടോൺമെൻറ് സോണിലെ ഹോട്ടലിൽ കോൺഗ്രസ് പ്രതിഷേധത്തിന്, പിന്നാലെ അമ്മ ഭാരവാഹികൾ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: യോഗം നടക്കുന്ന യോഗം കണ്ടെയ്ന്‍മെന്‍റ് സോണിലാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി അമ്മ ഭാരവാഹികള്‍. നിയന്ത്രണ മേഖലയാണെന്ന് അറിയാതെയാണ് യോഗം ചേര്‍ന്നതെന്നാണ് വിശദീകരണം. നിയന്ത്രണ മേഖലയാണെന്ന് വ്യക്തമായപ്പോള്‍ തന്നെ യോഗം അവസാനിപ്പിച്ചുവെന്നും ചര്‍ച്ചകള്‍ നടന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.എന്നാല്‍ അമ്മ ഭാരവാഹികള്‍ക്കെതിരെയും ഹോട്ടല്‍ ഉടമകള്‍ക്കെതിരെയും കേസ് എടുക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇടവേള ബാബുവും ടിനി ടോമും എത്തി അനുനയിപ്പിച്ച ശേഷമാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്.നിയന്ത്രണ മേഖലയിലുള്ള ഹോട്ടലില്‍ യോഗം നടക്കുന്നതിനെതിരെ 46-ാം വാര്‍ഡ് കൗണ്‍സിലര്‍ പി എം നസീബയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലിനുള്ളില്‍ കയറി പ്രതിഷേധം നടത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് അമ്മ നിര്‍വ്വാഹക സമിതി യോഗം നിര്‍ത്തിവെച്ചത്.താര സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്‍റുമാരായ മുകേഷ്, ഗണേഷ് കുമാര്‍, അംഗങ്ങളായ സിദ്ദിഖ്,ആസിഫ് അലി,രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന പൊഡ്യൂസേഴ്സ് അസോസിയേഷന്‍്റെ ആവശ്യവും, പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ചുള്ള വിവാദങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •