ഹൈഡ്രജൻ വാഹനം പുറത്തിറക്കാനുള്ള ഉള്ള പദ്ധതിയുമായി കേരളം മുന്നോട്ട്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹൈഡ്രജന്‍ വാഹനം നിരത്തിലിറക്കാനുള്ള പദ്ധതിയുമായ് കേരളം മുന്നോട്ട് . ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനം വികസിപ്പിക്കാനുള്ള പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനമിറക്കി . പദ്ധതിക്കുള്ള മാര്‍ഗ്ഗനിര്‍ദേശമായി . അന്തിമ അനുമതി താമസിയാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ . ഇതിനായി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്

വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയച്ചത് . ഹൈഡ്രജന്‍ ഉല്‍പ്പാദനം, സംഭരണം, പദ്ധതിയുടെ കാര്യക്ഷമത, സാമ്ബത്തിക നേട്ടം തുടങ്ങിയവ ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് കേരളം കേന്ദ്രത്തിന് നല്‍കിയത് . ഇതിന് ചുവട് പിടിച്ച്‌ സമാനപദ്ധതി തയ്യാറാക്കാനൊരുങ്ങുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും.ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കൂടുതലായിരിക്കും . ബസ്, ട്രെയിന്‍, കപ്പല്‍ തുടങ്ങിയവയ്ക്ക് ഹൈഡ്രജന്‍ സെല്‍കൂടുതല്‍ പ്രയോജനം ചെയ്യും. എല്‍എന്‍ജി, വെള്ളം, ജൈവ മാലിന്യം എന്നിവയില്‍നിന്ന് ഹൈഡ്രജന്‍ ഉല്‍പാദിപ്പിച്ച്‌ പ്രത്യേക സംവിധാനം ഉപയോഗിച്ച്‌ സെല്ലില്‍ നിറയ്ച്ച്‌ വാഹനത്തില്‍ ഘടിപ്പിക്കുകയാണ് പദ്ധതി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •