ആവേശം കുറഞ്ഞു, കള്ള് ആർക്കും വേണ്ട

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം: കള്ളുഷാപ്പുകളിലും തിരക്കു കുറയുന്നു. പാലക്കാടന്‍ കള്ള്‌ യഥേഷ്‌ടം വന്നു തുടങ്ങിയെങ്കിലും കള്ളു പൂര്‍ണമായി വിറ്റഴിക്കാന്‍ കഴിയുന്നില്ലെന്നാണു ഷാപ്പ്‌ ഉടമകളുടെ പരാതി. ആദ്യ ദിനങ്ങളില്‍ പാഴ്‌സല്‍ വാങ്ങാന്‍ പലരും താത്‌പര്യപ്പെട്ടിരുന്നുവെങ്കിലും വിദേശമദ്യം ലഭിച്ചു തുടങ്ങിയതോടെ പലരും പിന്‍വാങ്ങി. കള്ളു മാത്രമേ ലഹരിയ്‌ക്കായി കൂടിക്കൂ എന്നുള്ളവര്‍ മാത്രമേ ഷാപ്പുകളില്‍ എത്തുന്നുള്ളൂ.കള്ളിനൊപ്പം ഹിറ്റായിരുന്നത്‌ ഷാപ്പിലെ ഭക്ഷണമായിരുന്നു. എന്നാല്‍, ഇരുന്നു ഭക്ഷിക്കാനോ കള്ളു കുടിക്കാനോ ഇതുവരെ അനുവാദം നല്‍കാത്തതിനാല്‍ ഇത്തരക്കാരും ഷാപ്പുകളിലേക്കു വരുന്നില്ല. പടിഞ്ഞാറന്‍ മേഖലയിലെ പല ഷാപ്പുകളും പ്രശസ്‌തമായതു ഭക്ഷണത്തിന്റെ പേരിലായിരുന്നു.കാലാവസ്‌ഥ മാറി മഴ സജീവമായതും കുടിയന്‍മാരെ ഷാപ്പില്‍ നിന്നകറ്റി.കോവിഡ്‌ ഭീതിയും ഷാപ്പുകളില്‍ ആളെ കുറച്ചു. ഇതിനിടയിലും സമയക്രമം പാലിക്കാതെ കള്ളു വില്‍ക്കുന്ന ഷാപ്പുകള്‍ ജില്ലയിലുണ്ട്‌. ഇഷ്‌ടക്കാര്‍ക്കു ഷാപ്പിലിരുന്നു കുടിക്കാനും പലയിടങ്ങളിലും സൗകര്യമുണ്ട്‌. ഇക്കാര്യങ്ങളൊന്നും എക്‌സൈസ്‌ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയും വര്‍ധിച്ചിട്ടുണ്ട്‌.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •