ബെല്ലി ഡാൻസ് 5 ലക്ഷം, ഒഴുക്കിയത് 250 ലിറ്റർ മദ്യം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇടുക്കി: രാജാപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയിലെ ബെല്ലി ഡാന്‍സിനെത്തിയ ഉക്രൈയിന്‍ യുവതിക്ക് പ്രതിഫലമായി നല്‍കിയത് അഞ്ചുലക്ഷം രൂപ. മുംബയ് കേന്ദ്രീകരിച്ച്‌ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന സംഘത്തിലെ നാല് സഹനര്‍ത്തകിമാര്‍ മലയാളികളാണ്. നര്‍ത്തക സംഘം ഫോര്‍ട്ട് കൊച്ചിയിലായിരുന്നു താമസം. ഇവര്‍ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയില്‍ പരിപാടി നടത്താന്‍ കരാര്‍ ഉണ്ടാക്കിയതായും സൂചനയുണ്ട്. ഇതിനെക്കുറിച്ച്‌ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. നിശാപാര്‍ട്ടിക്കായി ഇരുനൂറ്റമ്ബത് ലിറ്ററോളം മദ്യം റിസോര്‍ട്ടില്‍ എത്തിച്ചിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇന്നലെ റിസോര്‍ട്ടില്‍ എക്‌സൈസ് പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച ശേഷം ഉണ്ടാകും.ശാന്തമ്ബാറയ്ക്ക് സമീപം രാജപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മുന്നൂറോളം പേര്‍ പങ്കെടുത്ത നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചത് . സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനടക്കം 48 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗ്രാനൈറ്റ് ക്വാറി ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ‘ജംഗിള്‍ പാലസ് ” റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തിയത്.ഉടുമ്ബന്‍ചോല വെള്ളക്കല്‍ത്തേരിയില്‍ അടഞ്ഞുകിടന്നിരുന്ന പാറമട സമീപകാലത്ത് കോതമംഗലം കേന്ദ്രമായുള്ള തണ്ണിക്കോട് ഗ്രാനൈറ്റ് വാടകയ്‌ക്കെടുത്തിരുന്നു. ജൂണ്‍ 28ന് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഉടുമ്ബന്‍ചോല പഞ്ചായത്തിന് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് കാണിച്ച്‌ പരസ്യവും നല്‍കിയിരുന്നു. ഉദ്ഘാടനത്തിന് മതമേലദ്ധ്യക്ഷന്‍മാരും സിനാമതാരങ്ങളും പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.ക്രഷര്‍ യൂണിറ്റ്റവന്യൂ ഭൂമിയിലാണെന്ന്അതേ സമയം ക്രഷര്‍യൂണിറ്റ് സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണെന്നാണ് ആരോപണം.യൂണിറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ തരിശിലാണെന്നും മുമ്ബ് ജില്ലാഭരണകൂടം സ്റ്റോപ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തി വപ്പിച്ചതാണെന്നആരോപണവും ഉയരുന്നുണ്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •