ബെഡ്റൂം സീൻ ഉണ്ടെങ്കിൽ 10 വട്ടം ആലോചിക്കും : ലിപ് ലോക്ക് ചെയ്യുന്നതിൽ തെറ്റ് തോന്നിയില്ലെന്ന് ഹണി റോസ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിനിമകളിലെ നായികയായി തിളങ്ങുന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും ഹണി റോസ് താരമാണ്. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലുടെ താരം ചിത്രങ്ങളും മറ്റും സ്ഥിരം പങ്കുവയ്ക്കാറുണ്ട്.  2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.

തുടർന്ന് തമിഴ്, തെലുങ്ക്,കന്നടഎന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു.

ചില സീനുകൾ ചെയ്യുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്ന് തുറന്ന് പറയുകയാണ് ഹണി റോസ്. വൺ ബൈ ടു എന്ന ചിത്രത്തിലെ ഹണി റോസിന്റെ ലി പ് ലോക്ക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇനി ഇങ്ങനെയുള്ള രംഗങ്ങൾ ചെയ്യുന്നതിന് മുൻപ് താൻ ആലോചിക്കുമെന്നും സിനിമയിൽ ഡേറ്റ് കൊടുക്കുന്ന സമയത്ത് ആ സീനിനെ പറ്റി പറഞ്ഞിട്ടില്ലായിരുന്നു

.

പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ച സമയത്ത് തന്റെ കഥാപാത്രം ആത്മാർത്ഥമായി സ്നേഹിക്കുന്ന വ്യക്തി മരിച്ചു പോകുകയും എന്നാൽ അയാൾ പെട്ടന്ന് താൻ ചെയ്ത കഥാപാത്രത്തിന് മുന്നിൽ വന്ന് നിൽകുമ്പോൾ ആ രംഗത്തിൽ ലി പ് ലോക്ക് ചെയ്യുന്നതിൽ തെറ്റ് തോന്നിയിരുന്നില്ല.

ആ കഥയും കഥാപാത്രവും അത് അർഹിക്കുന്നുണ്ടെന്നും അതിൽ തനിക്ക് തെറ്റ് തോന്നുന്നില്ലനും താരം പറയുന്നു എന്നാൽ ആ രംഗങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി അവർ ഉപയോഗിച്ചപ്പോൾ വിഷമം തോന്നിയെന്നും നല്ല ഉദ്ദേശത്തോടെ ചെയ്തത് പോലും മോശമാക്കിയെന്നും ബെഡ് റൂം സീൻ പോലും അല്ലാത്ത കഥാപാത്രം ആവശ്യപെട്ട ഇമോഷണൽ സീനായിരുന്നു അതെന്നും ഇനി ഇത്തരത്തിലുള്ള സീനുകൾ വരുമ്പോൾ 10 തവണ എങ്കിലും ആലോചിക്കുമെന്നും താരം പറയുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •