Sat. Apr 20th, 2024

വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഗ്രേസ് മാര്‍ക്കില്ല; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച്‌ ഹൈക്കോടതി

By admin Aug 26, 2021 #news
Keralanewz.com

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബോണസ് പോയിന്‍്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച കോടതി നടപടി ചോദ്യം ചെയ്ത ഹര്‍ജികള്‍ തള്ളി.

വിദ്യാര്‍ത്ഥികള്‍ക്ക് എട്ടിലും ഒന്‍പതിലും ലഭിച്ചിച്ച ഗ്രേസ് മാര്‍ക്ക് ഈ വര്‍ഷവും നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബോണസ് പോയിന്റുകള്‍ നല്‍കുമെന്നും പ്ലസ് ടു പ്രവേശനത്തിന് ഗ്രേഡിനൊപ്പം കൂട്ടുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കോവിഡ് മൂലം സ്കുളുകള്‍ പൂട്ടിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ പഠനസമയം നഷ്ടമായിട്ടില്ലെന്നും എന്‍സിസി, സ്ക്കൗട്ട്, എന്‍എസ്‌എസ് തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കെ.എസ്.യുവും ഏതാനും വിദ്യാര്‍ത്ഥികളുമാണ് കോടതിയെ സമീപിച്ചത് .

Facebook Comments Box

By admin

Related Post