Thu. Mar 28th, 2024

പി.ഡി.പി.വൈസ്ചെയര്‍മാന്‍ പൂന്തുറ സിറാജ് നിര്യാതനായി

By admin Sep 16, 2021 #news
Keralanewz.com

തിരുവനന്തപുരം: പി.ഡി.പി.വൈസ്ചെയര്‍മാന്‍ പൂന്തുറ സിറാജ് ( 56) നിര്യാതനായി. ആര്‍ബുദ രോഗബാധിതനായി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി , വര്‍ക്കിംഗ് ചെയര്‍മാന്‍ ,സീനിയര്‍ വൈസ്‌ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ ദീര്‍ഘകാലം നേതൃത്വം വഹിച്ചു. 1995 മുതല്‍ 3 ഘട്ടങ്ങളില്‍ മാണിക്യവിളാകം ,അന്പലത്തറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ നിന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്നു.

എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും  അരുവിക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലും 1996 ല്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലും പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 
മഅ്ദനി മോചന പരിശ്രമങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പൂന്തുറ സിറാജ്  മഅ്ദനിയുടെ വിശ്വസ്തനും പി.ഡി.പി.നേതൃനിരയില്‍ രണ്ടാമനുമായിരുന്നു.

 
പൂന്തുറ ആലുകാട് നസീമ മന്‍സിലില്‍ പരേതനായ മൈ‌തീൻ കുഞ്ഞിന്റേയും, സൽമ ബീവിയുടെയും മകനാണ് പൂന്തുറ സിറാജ് .ഭാര്യ: മഅദനിയുടെ ഭാര്യാസഹോദരി സുഹാന. മക്കൾ: മുഹമ്മദ്‌ ഇർഫാൻ, ലുബാബ ബത്തൂൽ, ഫാത്തിമ അഫ്നാൻ, മുസ്‌ഹബ്സഹോദരങ്ങൾ:നസീമ ബീവി, ബഷീർ, മാഹീൻ, പരേതനായ അഷ്‌റഫ്‌, ഹുസൈൻ, ഷമി, ബനാസിർ
ഖബറടക്കം നാളെ   രാവിലെ 11 മണിക്ക് പൂന്തുറ പുത്തന്‍പള്ളി ഖബറിസ്ഥാനില്‍

Facebook Comments Box

By admin

Related Post