Fri. Apr 19th, 2024

ദളിത് വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കേരള കോൺഗ്രസ് (എം) പ്രതിജ്ഞാബദ്ധമാണ് ; തങ്കപ്പൻ ടി ജെ കേരള ദളിത്ഫ്രണ്ട് (എം)

By admin Sep 23, 2021 #keralacongress m
Keralanewz.com

മാറിയ കാലഘട്ടത്തിൽ ദളിത് വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുവാൻ കേരള കോൺഗ്രസ് (എം) പോലുള്ള മതേതര കക്ഷികൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് കേരള ദളിത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് തങ്കപ്പൻ ടി ജെ പറഞ്ഞു. കേരള ദളിത് ഫ്രണ്ട് (എം) വാഴൂർ മണ്ഡലം  കമ്മിറ്റി പുനസംഘടിപ്പിച്ചു കൊണ്ടു നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരള കോൺഗ്രസ് എം വാഴൂർ മണ്ഡലം പ്രസിഡന്റ് വി എസ് അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പാർട്ടി നേതാക്കളായ ഷിജു തോമസ്, ജെയിംസ് തൂങ്കുഴി, അഡ്വ. കുര്യൻ ജോയി, സൻജോ ആന്റണി, അഡ്വ. സുജിത്ത് കെ വി, ജോണി തോമസ്, ഗ്രേസി കുട്ടി ഷാജി, ബോബി ദാനിയേൽ, ഗോപൻ  എന്നിവർ പ്രസംഗിച്ചു. കേരള ദളിത് ഫ്രണ്ട് (എം) വാഴൂർ മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. സുജിത്ത് കെ വി ( പ്രസിഡന്റ്), ബോബി ദാനിയേൽ, ഗ്രേസിക്കുട്ടി ഷാജി (സെക്രട്ടറിമാർ), ജോണി തോമസ് (ട്രഷറർ) എന്നിവരെ കേരള ദളിത് ഫ്രണ്ട് (എം) വാഴൂർ മണ്ഡലത്തിലെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു

Facebook Comments Box

By admin

Related Post