Thu. Mar 28th, 2024

പാമ്പാടിയിൽ ജീവനക്കാരെ ആക്രമിച്ച് പെട്രോൾ പമ്പ് കൊള്ളയടിച്ച സംഭവം: നേപ്പാൾ സ്വദേശികളായ പ്രതികൾക്ക് 16 വർഷം കഠിനതടവും 85000 രൂപ പിഴയും

By admin Sep 30, 2021 #news
Keralanewz.com

കോട്ടയം : പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് വൻ കവർച്ച നടത്തിയ കേസിൽ നേപ്പാൾ സ്വദേശികളായ രണ്ടു പ്രതികൾക്ക് 16 വർഷം കഠിന തടവ്. കേസിലെ പ്രതികളായ നേപ്പാൾ മൈന്താനഗർ സ്വദേശിയായ ബീർസിംഗ് മകൻ ബാബു എന്ന് വിളിക്കുന്ന രാംസിംഗ് (33 ), നേപ്പാൾ ആംഞ്ചാംജില്ലയിലെ ദീലീപ് സിംഗ് മകൻ കിഷൻ ബഹാദൂർ (29) എന്നിവരെയാണ് അഡീഷണൽ സെഷൻസ് കോടതി – രണ്ട് (സ്‌പെഷ്യൽ) ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്

2018 മാർച്ച് 17 ന് രാത്രി രാത്രി 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി മറ്റത്തിൽപറമ്പിൽ ഫ്യുവൽസ് ജീവനക്കാരനായ വട്ടമലപ്പടി തോപ്പിൽ വീട്ടിൽ പി.എം.മാത്യു മകൻ അനീഷി(36) നെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി ഒന്നര ലക്ഷം രൂപ കവർന്ന കേസിലാണ് കോടതി വിധി

Facebook Comments Box

By admin

Related Post