ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ വിവാഹിതനാകുന്നു; വധു ധനശ്രീ വര്‍മ; വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച്‌ താരം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുംബൈ: ( 08.08.2020) ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ വിവാഹിതനാകുന്നു. ധനശ്രീ വര്‍മയാണ് വധു. വിവാഹിതനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ചെഹല്‍ ശനിയാഴ്ച പരസ്യമാക്കിയത്. ധനശ്രീക്ക് ഒപ്പമുള്ള വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രവും ചെഹല്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി സഹതാരങ്ങളും ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരും രംഗത്തെത്തി.

എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (സിഎസ്‌കെ) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, ആകാശ് ചോപ്ര എന്നിവരും അഭിനന്ദന പോസ്റ്റുകള്‍ പങ്കിട്ടു.

ചെഹലിനെപ്പോലെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് വധു ധനശ്രീയും. ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ‘ഡോക്ടര്‍, കോറിയോഗ്രഫര്‍, യുട്യൂബര്‍, ധനശ്രീ വര്‍മ കമ്ബനിയുടെ സ്ഥാപക’ എന്നിങ്ങനെയാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് മുപ്പതുകാരനായ ചെഹല്‍. ഇന്ത്യയ്ക്കായി ഇതുവരെ 52 ഏകദിനങ്ങളിലും 42 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് ഹരിയാന സ്വദേശിയായ ചെഹല്‍. ഇതുവരെ പേരിലാക്കിയത് 55 വിക്കറ്റുകള്‍.

അടുത്ത മാസം യുഎഇയില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനുള്ള ഒരുക്കത്തിലാണ് താരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ് ചെഹല്‍.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •