കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട 375 കോടിയുടെ ഇന്‍ഷൂറന്‍സ്; മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി വരെ ലഭിച്ചേക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര കീഴ് വഴക്കമനുസരിച്ച്‌ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷംമുതല്‍ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും.ഇന്ത്യയിലെ നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കന്പനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാന്‍ വിദേശത്തെ ഇന്‍ഷുറന്‍സ് കമ്ബനികളില്‍ പുനര്‍ ഇന്‍ഷുറന്‍സ് (റീ ഇന്‍ഷുറന്‍സ്) നല്‍കിയിട്ടുമുണ്ട്. അതേസമയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോര്‍ട്ടിനും ഇന്‍ഷുറന്‍സ് കമ്ബനികളുടെ സര്‍വേ റിപ്പോര്‍ട്ടിനും ശേഷമേ തുക കിട്ടൂ.വെള്ളിയാഴ്ച രാത്രിയാണ് കേരളത്തെ നടുക്കിയ വിമാന അപകടം നടന്നത്. ലാന്‍ഡിങ്ങിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റും, സഹപൈലറ്റും അടക്കം 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •