കുട്ടികളെയും രക്ഷിതാക്കളെയും ഒരേപോലെ ആഹ്‌ളാദത്തിലാക്കി കൊന്നപ്പൂക്കളും മാമ്ബഴവും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണയും പേമാരിയും ബുദ്ധിമുട്ടിക്കുന്ന ഈ ഓണക്കാലത്ത് കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും സന്തോഷം പകരുകയാണ് കൊന്നപ്പൂക്കളും മാമ്ബഴവും എന്ന കുഞ്ഞു ചിത്രം. ടോപ്പ് സിംഗര്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ജയ്ഡന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍. പൂര്‍ണമായി കുട്ടികളെ ജീവിതത്തെയും അവരുടെ സന്തോഷങ്ങളെയും ചുറ്റിപ്പറ്റി നടക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് എസ് ആണ്.

വില്ലേജ് ടാക്കീസ് പ്രൊഡക്ഷന്റെ ബാനറില്‍ നീന ബി ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിരവധി ദേശിയ അന്തര്‍ദേശിയ ചലച്ചിത്ര മേളകളില്‍ ഇതിനോടകം തന്നെ ചിത്രം പ്രദര്‍ശിപ്പിച്ച്‌ കഴിഞ്ഞു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് റഷ്യയില്‍ ചിത്രം സെമി ഫൈനലിസ്റ്റ് ആയിരുന്നു. ആദര്‍ശ് കുര്യന്‍ ആണ് ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.

സംഗീത സംവിധാനം ഷാരൂണ്‍ സലിം. മലയാളത്തിലെ മൂന്നാമത്തെ ഒടിടി റിലീസായ ഈ ചിത്രം മെയിന്‍സ്ട്രീം ആപ്പ് വഴി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. സൂഫിയും സുജാതയ്ക്കും ശേഷം ഡിജിറ്റല്‍ റിലീസായി എത്തിയ മലയാള ചിത്രം കൂടിയാണിത്. കറുകച്ചാല്‍ എസ്‌എം യുപി സ്‌കൂള്‍ അധ്യാപകന്‍ കൂടിയാണ് എലിക്കുളം സ്വദേശിയായ സംവിധായകന്‍ അഭിലാഷ് എസ്. പനമറ്റം, ഇളംമ്ബളളി, ഏലിക്കുളം, പാഞ്ചാലിമേട് എന്നീ പ്രദേശങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചത്.

പന്ത്രണ്ടില്‍ പരം ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇദ്ദേഹം 2015ല്‍ പുറത്തിറങ്ങിയ ഒന്നും ഒന്നും മൂന്ന് എന്ന സിനിമയിലെ മൂന്ന് കഥകളില്‍ ഒന്നും സംവിധാനം ചെയ്തിരുന്നു. വേനലവധിക്കാലത്തെ ഗ്രാമജീവിതവും കളികളും ഉത്സവങ്ങളും ഒന്നും ആസ്വദിക്കാനാവാതെ പഠനത്തിന്റെ കുരുക്കില്‍ അകപ്പെട്ടുപോകുന്ന കുട്ടികളുടെ മാനസികാവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ ധനഞ്ജയ്, മാസ്റ്റര്‍ ജേക്കബ്, മാസ്റ്റര്‍ അഹരോന്‍, സനില്‍, ബേബി അനഘ, ഹരിലാല്‍, സതീഷ് കല്ലംകുളം, സുര്യലാല്‍, ശ്യാമ, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •