Thu. Apr 18th, 2024

കൊവിഡ്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

By admin Oct 2, 2021 #chief mininister
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് 3.30ന് അവലോകന യോഗം ചേരും.

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട മാര്‍ഗരേഖകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും തുടരും. ഒക്ടോബര്‍ 4 ന് കോളജുകളുും തുറക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഇതിനിടെ വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും ഇന്ന് നടക്കും.

തീയേറ്ററുകള്‍ തുറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നതോടെ പാസഞ്ചര്‍ ട്രെയിനുകളും സീസണ്‍ ടിക്കറ്റ് സംവിധാനവും പുനരാരംഭിക്കാന്‍ റെയില്‍വേക്ക് സംസ്ഥാന സര്‍ക്കാറിന്‍്റെ അനുമതി ആവശ്യമുണ്ട്. ഇത് അനുവദിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

Facebook Comments Box

By admin

Related Post