Fri. Apr 19th, 2024

നിയമത്തിന് മുന്നിൽ മനുഷ്യരേക്കാൾ പരിരക്ഷ മൃഗങ്ങൾക്ക് കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം;കെ.ഐ ആന്റണി

By admin Oct 2, 2021 #news
Keralanewz.com

തൊടുപുഴ:നിയമത്തിന് മുന്നിൽ മൃഗങ്ങൾക്കുള്ള പരിരക്ഷ പോലും കൃഷിക്കാരന് ലഭ്യമല്ലാതായിരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് കേരള ത്തിലുള്ളതെന്നും നിയമ സംവിധാനങ്ങൾഅടി മുടി മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രൊഫ: കെ.ഐ.ആന്റണി പറഞ്ഞുകർഷക യൂണിയൻ എം തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.          ഇടുക്കിയിൽ കർഷകർ എറെ പ്രതി സന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഗവൺമെന്റ് ശക്തമായി ഇടപെടണം. സ്വന്തം ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയില്ല എന്നത് നിർഭാഗ്യകരമാണ്.

അനാവശ്യമായ കാലഹരണപ്പെട്ട ഭൂ നിയമം ഭേദഗതി ചെയ്യണം. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊന്ന് മണ്ണണ്ണ ഒഴിച്ച് കത്തിക്കാൻ ഉള്ള നിർദ്ദേശം പ്രഹസനമാണ്. പന്നിയെ വെടിവച്ചു കൊല്ലാൻ ഏരിയ തിരിച്ചുള്ള ലൈസൻസ് സംവിധാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് മുഖ്യ പ്രഭാഷണം നടത്തി.    കർഷക യൂണിയൻ (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കുര്യാച്ചൻ പൊന്നാമറ്റം അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ      പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, കർഷക യൂണിയൻ എം ജില്ല പ്രസിഡന്റ് ബിജു ഐക്കര, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, കർഷക യൂണിയൻ എം സംസ്ഥാന കമ്മറ്റി അംഗം സിബി കിഴക്കേമുറി, ജില്ലാ ഭാരവാഹികളായ സജി മൈലാടി , ജിജി വാളിയംപ്ലായ്ക്കൽ, മാത്യു പൊട്ടംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post