രോഹിത് ശര്‍മയ്‌ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്‌ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെെസ് ക്യാപ്‌റ്റനും ഓപ്പണിങ് ബാറ്റ്‌സ്‌മാനുമാണ് രോഹിത്.

ഖേല്‍ രത്‌ന പുരസ്‌കാരം നേടുന്ന നാലാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് രോഹിത്. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്.ധോണി, വിരാട് കോഹ്‌ലി എന്നിവരും ഖേല്‍ രത്‌ന പുരസ്‌കാരം നേടിയിട്ടുണ്ട്.

അഞ്ച് കായിക താരങ്ങള്‍ക്കാണ് ഖേല്‍ രത്‌ന പുരസ്‌കാരം. രോഹിത് ശര്‍മയ്‌ക്കു പുറമേ വിനേഷ് ഫോഗാട്ട് (ഏഷ്യന്‍ ഗെയിം സ്വര്‍ണ മെഡല്‍ ജേതാവ്, മണിക ബത്ര (ടേബിള്‍ ടെന്നീസ്), റാണി റാംപാല്‍ (ഹോക്കി വനിത ടീം ക്യാപ്‌റ്റന്‍), മാരിയപ്പന്‍ തങ്കുവേലു (പാരാലിംപിക് സ്വര്‍ണ മെഡല്‍ ജേതാവ്) എനിനവരും ഖേല്‍ രത്‌ന പുരസ്‌കാരത്തിനു അര്‍ഹരായി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •