ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഫോട്ടോഗ്രാഫറെ കൂട്ടി എത്തിയത് വിവാദത്തില്‍. മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എത്തിയപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫോട്ടോഗ്രഫറും മന്‍മോഹന്‍ സിങ്ങിന്റെ മുറിയില്‍ കയറിയതാണ് വിവാദമാകുന്നത്.
ഫോട്ടോഗ്രഫര്‍ പുറത്തുപോകണമെന്ന് മന്‍മോഹന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോട്ടോഗ്രാഫര്‍ പുറത്ത് പോകാന്‍ കൂട്ടാക്കത്തതില്‍ അമ്മ ദുഃഖിതയാണെന്നു മന്‍മോഹന്റെ മകള്‍ ധമന്‍ദീപ് സിങ് പറഞ്ഞു. കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമന്‍ദീപ് പറഞ്ഞു. മന്‍മോഹനെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ മാണ്ഡവ്യ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ പിന്നീടു പിന്‍വലിച്ചു.
പനിയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലമാണ് മന്‍മോഹന്‍ സിങ് ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചികിത്സിക്കുന്നത്.