കാർഷിക വിപ്ലവം സൃഷ്ടിക്കാൻ പാലാ രൂപത, അടുത്ത പത്ത് വർഷത്തേക്കുള്ള കർഷകദശകം പരിപാടി പ്രഖ്യാപിച്ച് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാല: അടുത്ത പത്തു വർഷം പാലാ രൂപത കർഷകദശകമായി ആചരിക്കുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു . കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും മാതൃകാപരമായ മുന്നേറ്റം കാർഷികരംഗത്ത് ഉറപ്പു വരുത്താൻ കർഷക വർഷത്തിൽ കഴിഞ്ഞതായി ബിഷപ്പ് പറഞ്ഞു, പാവപ്പെട്ടവർക്ക് കൂടുതൽ സഹായമാകുന്ന വിധം കാർഷിക സംരംഭങ്ങൾ ആരംഭിക്കുവാൻ രൂപത നേതൃത്വം നൽകുമെന്നും രൂപതാദ്ധ്യക്ഷൻ പറഞ്ഞു.
മേൽത്തരം വിത്തിനങ്ങളും ഹൈബ്രീഡ് തൈകളുടേയും ലഭ്യത ഉറപ്പാക്കാൻ വിത്തുബാങ്കും കാർഷിക നഴ്സറിയും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും ഇവയ്ക്കൊപ്പം പാലാ മുണ്ടുപാലം സ്റ്റീൽ ഇൻഡ്യ കോംപ്ലക്സിൽ മൂല്യ വർദ്ധക ഉല്പന്ന നിർമ്മാണ യൂണിറ്റിന് തുടക്കമാകുമെന്നും ബിഷപ്പ് പറഞ്ഞു.
സ്വയം പര്യാപ്തതയും വരുമാന വർദ്ധനവും ലക്ഷ്യം വെച്ചുകൊണ്ട് കർഷക കൂട്ടായ്മകളും കർഷക കുടുംബങ്ങളും മുന്നിട്ടിറങ്ങിയതിലൂടെ കാർഷിക വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നവരാകാൻ പാലാക്കാർക്ക് കഴിഞ്ഞുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ബിഷപ്പ് ഹൗസിൽ ചേർന്ന കർഷക വർഷാചരണ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •