Fri. Mar 29th, 2024

“ഇതൊക്കെ എന്ത്..”; ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാന്‍ സഹായിക്കുന്ന ആന, വീഡിയോ വൈറല്‍

By admin Oct 16, 2021 #elephant game
Keralanewz.com

നടുറോഡില്‍ ബാസ്ക്കറ്റ്ബോളുമായി നടക്കുന്ന ഒരു കാട്ടാനയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് . ബാസ്ക്കറ്റ്ബോള്‍ കളിക്കുന്ന മൈതാനത്ത് എത്തിയ കാട്ടാന, ബോള്‍ തുമ്ബിക്കൈയിലെടുത്ത് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ബോളിനായി കുട്ടികള്‍ ബഹളം വച്ചെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ റോഡിലൂടെ ബോളുമായി നടക്കുകയായിരുന്നു കാട്ടാന.

ഇപ്പോഴിതാ മറ്റൊരു ആനയുടെ രസകരമായ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇവിടെ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാന്‍ യുവാവിനെ സഹായിക്കുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്.

പ്ലാഗിന്‍റെ മുകളില്‍ ചവിട്ടി എതിര്‍ വശത്ത് നില്‍ക്കുന്നയാളെ പറത്തിയാണ് ആശാന്‍ ബോള്‍ ഇടാന്‍ സഹായിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വളരെ രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Facebook Comments Box

By admin

Related Post