ഇത്രയ്ക്ക് വേണോ‍? വ​ലി​യ ഒ​രു പാ​റ​യു​ടെ മു​ക​ളി​ല്‍ നി​ന്ന് വ​ര​ന്‍റെ കൈ ​വി​ട്ട് താ​ഴേ​ക്ക് വീ​ഴാ​ന്‍ പോ​കു​ന്ന വ​ധു; വൈറലായിക്കൊണ്ടിരിക്കുന്ന വെഡിംഗ് ഫോട്ടോഷൂട്ടിന്റെ സത്യാവസ്ഥ.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ​ലി​യ ഒ​രു പാ​റ​യു​ടെ മു​ക​ളി​ല്‍ നി​ന്ന് വ​ര​ന്‍റെ കൈ ​വി​ട്ട് താ​ഴേ​ക്ക് വീ​ഴാ​ന്‍ പോ​കു​ന്ന വ​ധു- സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വെ​ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ദൃ​ശ്യ​മാ​ണി​ത്. യു.​എ​സി​ലെ ആ​ര്‍​ക്കാ​ന്‍​സ​സി​ലു​ള്ള മൗ​ണ്ട​ന്‍ ഹോം ​സ്വ​ദേ​ശി​ക​ളാ​ണ് റ​യാ​ന്‍ മേ​യേ​ഴ്സും ഭാ​ര്യ സ്കൈ​യു​മാ​ണ ് ചി​ത്ര​ത്തി​ലു​ള്ള​ത്. വി​വാ​ഹം ഗം​ഭീ​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ആ​ഗ്ര​ഹം. പ​ക്ഷെ കൃ​ത്യ​സ​മ​യ​ത്ത് കൊ​റോ​ണ​യെ​ത്തി മു​ഴു​വ​ന്‍ കു​ള​മാ​ക്കി. ഇ​തോ​ടെ​യാ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ഗം​ഭീ​ര​മാ​ക്കാ​ന്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ പ്ര​ധാ​ന ഹൈ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളി​ല്‍ ഒ​ന്നാ​യ വി​റ്റാ​ക്ക​ര്‍ പോ​യി​ന്‍റി​നെ ഫോ​ട്ടോ​ഷൂ​ട്ട് ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 1,900 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കൂ​റ്റ​ന്‍ പാ​റ​യു​ടെ അ​റ്റ​ത്ത് നി​ന്നും ചെ​ങ്കു​ത്താ​യ താ​ഴേ​ക്ക് ച​രി​ഞ്ഞ് നോ​ക്കു​ന്ന സ്കൈ​യു​ടെ ചി​ത്രം ക​ണ്ട് എ​ല്ലാ​വ​രും ഞെ​ട്ടി. ക​ണ്ടാ​ല്‍ ശ​രി​ക്കും ഇ​പ്പോ​ള്‍ താ​ഴേ​ക്ക് വീ​ണ് പോ​കും എ​ന്നാ​ണ് തോ​ന്നു​ക. എ​ന്നാ​ല്‍ ശ​രി​ക്കും ഒ​രു ക​യ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ഈ ​നി​ല്പ്. ഹൈ​ക്കിം​ഗി​ലു​ള്‍​പ്പെ​ടെ പ​രി​ച​യ സ​മ്ബ​ത്തു​ള്ള വി​ദ​ഗ്ദ്ധ​ര്‍ ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ദ​മ്ബ​തി​മാ​രു​ടെ ഈ ​സാ​ഹ​സി​ക ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ന്ന​ത്. വി​വാ​ഹ​ച്ച​ട​ങ്ങ് ല​ളി​ത​മാ​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും വെ​ഡിം​ഗ് ഫോ​ട്ടോ​ക​ളി​ലൂ​ടെ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ദ​മ്ബ​തി​ക​ള്‍. ഫോ​ട്ടോ​ഷൂ​ട്ടി​നെ വി​മ​ര്‍​ശി​ച്ചും നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​മ​ന്‍റു​ക​ള്‍ ഇ​ട്ടി​രി​ക്കു​ന്ന​ത്. ക​യ​ര്‍ കെ​ട്ടി​യാ​ണ് ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​മ​ര്‍​ശ​നം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •